UPDATES

കായികം

യൂറോപ്യന്‍ ഫുട്ബോള്‍ സംവിധാനം ക്രിക്കറ്റിലേക്കും; മാറ്റങ്ങളുമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം

ടീമിന്റെ പ്രകടനം സംബന്ധിച്ച റിപ്പോര്‍ട്ട് മാനേജര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആക്ടിങ് ഡയറക്ടര്‍ക്കാണു സമര്‍പ്പിക്കേണ്ടത്.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് പരിശീലകന്‍ ഓട്ടിസ് ഗിബ്‌സന്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം പരിശീലക രീതിയില്‍ മാറ്റം വരുത്തി സംഘാടകര്‍. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ പരിശീലക സംവിധാനത്തിന്റെ അതേമാതൃകയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഭരണസമിതി (സിഎസ്എ) നടപ്പാക്കുക. ഗിബ്സന് പകരം നിയമിക്കുന്ന ആള്‍ ഇനി മുതല്‍ കോച്ചായിരിക്കില്ല. മാനേജര്‍ ആയി മാറും.

ടീം മാനേജര്‍ സ്ഥാനത്ത് ഒരാളെ ബോര്‍ഡ് നിയമിക്കും. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകര്‍ ഉള്‍പ്പെടെയുള്ള കോച്ചിങ് സംഘത്തെ നിയമിക്കേണ്ട ചുമതല ഈ മാനേജര്‍ക്കായിരിക്കും. മൂന്ന് ഫോര്‍മാറ്റുകളിലേക്കുള്ള ക്യാപ്റ്റന്മാരെയും മാനേജര്‍ തീരുമാനിക്കും. ടീമിന്റെ പ്രകടനം സംബന്ധിച്ച റിപ്പോര്‍ട്ട് മാനേജര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആക്ടിങ് ഡയറക്ടര്‍ക്കാണു സമര്‍പ്പിക്കേണ്ടത്. ആക്ടിങ് ഡയറക്ടര്‍ ഇത് ചീഫ് എക്സിക്യൂട്ടീവിനു നല്‍കും. പ്രമുഖ യൂറോപ്യന്‍ ക്ലബുകളിലെല്ലാം ഈ രീതിയിലാണു പരിശീലകര്‍ പ്രവര്‍ത്തിക്കുന്നത്.

2017ലാണ് ഓട്ടിസ് ഗിബ്സന്‍ ദക്ഷിണാഫ്രിക്ക ടീമിന്റെ പരിശീലകനാകുന്നത്. സ്ഥാനമേറ്റതിന് പിന്നാലെ നാട്ടില്‍ നടന്ന ഇന്ത്യ, ഓസ്ട്രേലിയ, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്ബരകളില്‍ ടീം വിജയിച്ചു. ശ്രീലങ്ക, ഓസ്ട്രേലിയ പര്യടനങ്ങളില്‍ ടീം ഏകദിന പരമ്ബരയും സ്വന്തമാക്കി.

ലോകകപ്പിലെ ആദ്യ 9 കളികളില്‍ മൂന്നെണ്ണം മാത്രം ജയിച്ച ദക്ഷിണാഫ്രിക്കയുടെ മോശം പ്രകടനത്തിന്റെ തുടര്‍ച്ചയായി, വെസ്റ്റിന്‍ഡീസുകാരന്‍ ഓട്ടിസ് ഗിബ്‌സന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് സിഎസ്എ തീരുമാനിച്ചിരുന്നു. ഗിബ്‌സനൊപ്പം ക്രിക്കറ്റ് കോച്ചിങ് സ്റ്റാഫിലെ എല്ലാവരും പുറത്തായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍