UPDATES

കായികം

കിവിസിനെതിരെയുള്ള അര്‍ധസെഞ്ച്വറി; അംലക്ക് പുതിയ റെക്കോര്‍ഡ്

ലോകകപ്പിന് മുമ്പ് 90 റണ്‍സായിരുന്നു അംലക്ക് 8000 റണ്‍സ് പിന്നിടാന്‍ വേണ്ടിയിരുന്നത്.

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലക്ക് പുതിയ നേട്ടം. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ അര്‍ധസെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 8000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ്  താരം സ്വന്തമാക്കിയത്‌.  176 മത്സരങ്ങളില്‍ നിന്നാണ് അംല 8000 റണ്‍സ് പിന്നിട്ടത്. 175 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് അതിവേഗം ഈ നേട്ടത്തിലെത്തിയ ആദ്യ ബാറ്റ്‌സ്മാന്‍.

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2000 റണ്‍സ് മുതല്‍ 7000 റണ്‍സ് വരെ സ്വന്തമാക്കുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് നേരത്തെ സ്വന്തമാക്കിയ അംലക്ക് 8000 റണ്‍സ് അതിവേഗം നേടുന്നവരുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ കഴിഞ്ഞില്ല. ലോകകപ്പിന് മുമ്പ് 90 റണ്‍സായിരുന്നു അംലക്ക് 8000 റണ്‍സ് പിന്നിടാന്‍ വേണ്ടിയിരുന്നത്. ഈ സമയം 171 ഇന്നിംഗ്‌സുകള്‍ മാത്രമെ അംല കളിച്ചിരുന്നുള്ളു. എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ ശോഭിക്കാന്‍ കഴിയാതെ വന്നതോടെയാണ് പട്ടികയില്‍ കോഹ് ലിക്ക് ശേഷം രണ്ടാമനായി താരം ഇടം പിടിച്ചത്. 182 മത്സരങ്ങളില്‍ നിന്ന് 8000 റണ്‍സ് പിന്നിട്ട ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സാണ് മൂന്നാം സ്ഥാനത്ത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍