UPDATES

കായികം

ഇതിഹാസങ്ങളെ മറികടക്കുന്ന കോഹ്‌ലിക്ക് വെല്ലുവിളി ഉയര്‍ത്തി അംല

കോഹ്‌ലിയെ പോലെ തന്നെ റെക്കോര്‍ഡുകളും സെഞ്ച്വറികളും കണ്ടെത്തുന്നതില്‍ അംലയും ഒട്ടും പിന്നിലല്ല.

ക്രിക്കറ്റില്‍ അതിവേഗം റെക്കോര്‍ഡുകള്‍ വശത്താക്കുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരെയുള്ള അഡ്ലയ്ഡ് ഏകദിന മത്സരത്തില്‍ കരിയറിലെ തന്റെ 39ാമത്തെ സെഞ്ച്വറിയാണ് കോഹ്‌ലി പൂര്‍ത്തിയാക്കിയത്. ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ കോഹ്‌ലിയുടെ അഞ്ചാമത്തെ സെഞ്ച്വറി ആയിരുന്നു അത്. ഒരു വശത്ത് റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കുന്ന കോഹ്‌ലിക്ക് വെല്ലുവിളിയാണ് ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല. കോഹ്‌ലിയെ പോലെ തന്നെ റെക്കോര്‍ഡുകളും സെഞ്ച്വറികളും കണ്ടെത്തുന്നതില്‍ അംലയും ഒട്ടും പിന്നിലല്ല. സെഞ്ച്വറിക്കാര്യത്തില്‍ അംലയും കോഹ്ലിയും തമ്മിലാണ് മത്സരമെന്നാണ് പറയുന്നത്.

ഇതിഹാസങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന കോഹ്ലിയുടെ റെക്കോര്‍ഡ് തകര്‍ക്കുകയാണ് അംല. കോഹ്ലി സെഞ്ച്വറിയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നു, അംല തകര്‍ക്കുന്നു. ഇതാണ് ഇപ്പോള്‍ കാണുന്നത്. ഏറ്റവും ഒടുവില്‍ കോഹ്ലിയുടെ ഒരു സെഞ്ച്വറി റെക്കോര്‍ഡ് അംല മറികടന്നിരിക്കുന്നു.കോഹ്ലിയുടെ വേഗത്തില്‍ 27 സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് അംല ഇന്നലെ പാകിസ്താനെതിരെ സ്വന്തമാക്കിയത്. 167 ഇന്നിങ്സുകളില്‍ നിന്നാണ് അംല 27 സെഞ്ച്വറികള്‍ സ്വന്തമാക്കിയതെങ്കില്‍ 169 ഇന്നിങ്സുകളില്‍ നിന്നായിരുന്നു കോഹ്ലിയുടെ 27 സെഞ്ച്വറികള്‍. ഈ വര്‍ഷത്തെ അംലയുടെ ആദ്യ സെഞ്ച്വറിയാണിത്. അതേസമയം സെഞ്ച്വറി നേടിയെങ്കിലും മത്സരത്തില്‍ ദക്ഷിണാഫ്രിക്ക പാകിസ്ഥാനോട് പരാജയപ്പെട്ടു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍