UPDATES

കായികം

ക്രിക്കറ്റില്‍ പുതിയ വിവാദം; ടീമിന്റെ തന്ത്രങ്ങള്‍ ചോര്‍ത്തിയ ടീവി ബ്രോഡ്കാസ്റ്ററിന് വിമര്‍ശനം

മത്സരത്തില്‍ ശ്രീലങ്ക ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങു്മ്പോഴായിരുന്നു സംഭവം

ക്രിക്കറ്റില്‍ എതിരാളികളെ വീഴ്ത്താന്‍ ടീമുകള്‍ തന്ത്രങ്ങള്‍ മെനയുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ ഇവ രഹസ്യമായി സൂക്ഷിക്കാനാണ്
ഏറെ പേരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ ക്രിക്കറ്റ് ലോകത്ത് മറ്റൊരു വിവാദത്തിന് തിരികൊളു്ത്തിയിരിക്കുകയാണ്. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന ആദ്യ ടെസ്റ്റിനിടെ, എതിരാളിയെ വീഴ്ത്താന്‍ ദക്ഷിണാഫ്രിക്കന്‍ ടീം സ്വീകരിച്ച തന്ത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. മത്സരത്തിന്റെ ഔദ്യോഗിക സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിട്ടുള്ള സൂപ്പര്‍ സ്‌പോര്‍ട്ട്.

മത്സരത്തില്‍ ശ്രീലങ്ക ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങു്മ്പോഴായിരുന്നു സംഭവം. ലങ്കന്‍ ബാറ്റ്‌സ്മാന്മാരെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്ക പ്ലാന്‍ ചെയ്തിരുന്ന കാര്യങ്ങള്‍ സൂപ്പര്‍ സ്‌പോര്‍ട്ട് പുറത്ത് വിടുകയായിരുന്നു. ലങ്കയുടെ ഓരോ ബാറ്റ്‌സ്മാന്മാരെയും പുറത്താക്കാന്‍ ദക്ഷിണാഫ്രിക്ക തയ്യാറാക്കി വെച്ചിരുന്ന വിശദമായ പദ്ധതികളായിരുന്നു സൂപ്പര്‍ സ്‌പോര്‍ട്ട് പുറത്ത് വിട്ടത്. ഓരോ ബാറ്റ്‌സ്മാന്മാരെയും പുറത്താക്കാന്‍ എവിടെ, എങ്ങനെയാണ് ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ പന്തെറിയേണ്ടത് എന്നത് പോലുമുള്ള വിവരങ്ങള്‍ സൂപ്പര്‍ സ്‌പോര്‍ട്ട് പുറത്ത് വിട്ട ദൃശ്യങ്ങളിലുണ്ട്.

തങ്ങളുടെ ടീം പദ്ധതികള്‍ മത്സരത്തിനിടെ ലീക്കായത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റ് സൗത്താഫ്രിക്കയും, രാജ്യത്തില്‍ നടക്കുന്ന മത്സരങ്ങളുടെ ഔദ്യോഗികം സം പ്രേക്ഷണം സ്വന്തമാക്കിയ സൂപ്പര്‍ സ്‌പോര്‍ട്ടും തമ്മില്‍ അകല്‍ച്ചയിലാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍