UPDATES

കായികം

ഹഷീം അംലയെ പുറത്താക്കി അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ പേസര്‍

123 ടെസ്റ്റുകള്‍ നീണ്ട ഈ റെക്കോര്‍ഡിനാണ് ഇന്നലെ അവസാനമായത്.

ക്രിക്കറ്റില്‍ താരങ്ങള്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ കുറിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ തികച്ചും അപൂര്‍വമായ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ശ്രീലങ്കന്‍ താരം. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഹഷീം അംലയെ ടെസ്റ്റ് ക്രിക്കറ്റിലാദ്യമായി പൂജ്യത്തിന് പുറത്താക്കിയാണ് ശ്രീലങ്കന്‍ പേസര്‍ വിശ്വ ഫെര്‍ണാണ്ടോ റെക്കോര്‍ഡ് കുറിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലായിരുന്നു ശ്രീലങ്കന്‍ പേസര്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. ആറാം ഓവറിലെ നാലാം പന്തിലായിരുന്നു നേരിട്ട ആദ്യ പന്തില്‍ത്തന്നെ അംല പുറത്തായത്.

2004 ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച അംല ടെസ്റ്റില്‍ ഇത് വരെയും പൂജ്യം റണ്‍സില്‍ പുറത്തായിട്ടില്ലായിരുന്നു. 123 ടെസ്റ്റുകള്‍ നീണ്ട ഈ റെക്കോര്‍ഡിനാണ് ഇന്നലെ അവസാനമായത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് അവരുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഡീന്‍ എല്‍ഗറുടെ വിക്കറ്റ് നഷ്ടമായപ്പോളായിരുന്നു മൂന്നാമനായി ഹഷീം അംല ക്രീസിലെത്തിയത്. എന്നാല്‍ എല്‍ഗാര്‍ പുറത്തായതിന് തൊട്ടടുത്ത പന്തില്‍ വിശ്വ ഫെര്‍ണാണ്ടോ അംലയുടെ വിക്കറ്റ് നേടി നേട്ടം കൈവിരിക്കുകയായിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍