UPDATES

കായികം

സൗത്ത് ആഫ്രിക്കയ്ക്ക് തിരിച്ചടി; സൂപ്പര്‍ താരത്തിന് ലോകകപ്പ് നഷ്ടമാകും

പരിക്കിനെ തുടര്‍ന്ന് ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ എന്‍ഗിഡിയും കളിക്കില്ല.

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പരുക്ക്. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടും രണ്ടാമത്തെ മത്സരത്തില്‍ ബംഗ്ലാദേശിനോടുമാണ് സൗത്ത് ആഫ്രിക്ക തോല്‍വി വഴങ്ങിയത്. ഇപ്പോഴിതാ സൂപ്പര്‍ പേസര്‍ ഡെയില്‍ സ്റ്റെയ്നിന് പരുക്ക് മൂലം ലോകകപ്പ് കളിക്കാനാകില്ലെന്ന റിപോര്‍ട്ടുകളും പുറത്തു വരുന്നു. പരിക്കില്‍ നിന്നും മുക്തനാവാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഡെയില്‍ സ്റ്റെയ്നിന് ലോകകപ്പ് നഷ്ടമാകും. സൗത്ത് ആഫ്രിക്കയുടെ ആദ്യ രണ്ട് മത്സരങ്ങളും സ്റ്റെയിന്‍ കളിച്ചിരുന്നില്ല.

തോളിന് പരിക്കേറ്റ സ്റ്റെയ്നിന് പകരം ബ്യുറന്‍ ഹെന്‍ഡ്രിക്സ് ടീമിലേക്കെത്തും. പരിക്കിനെ തുടര്‍ന്ന് ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ എന്‍ഗിഡിയും കളിക്കില്ല. പരിക്കിനെ തുടര്‍ന്ന് സ്റ്റെയ്നിന് ഐപിഎല്ലിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. 2016ല്‍ സ്റ്റെയിന്‍ തോളിന് ശസ്ത്രക്രീയയ്ക്ക് വിധേയമായിരുന്നു. പിന്നാലെ ഇതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ സ്റ്റെയ്നിനെ അലട്ടിക്കൊണ്ടിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഈ വര്‍ഷം ജനുവരിയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സ്റ്റെയ്നിന് പകരം ടീമിലേക്കെത്തുന്ന ഹെന്‍ഡ്രിക്സ്. രണ്ട് ഏകദിനങ്ങള്‍ മാത്രം കളിച്ച ഹെന്‍ഡ്രിക്സ് ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍