UPDATES

കായികം

സിംബാബ്‌വെയ്ക്ക് തിരിച്ച് വരാന്‍ അവസരമുണ്ട്; ഇന്ത്യക്കെതിരെ കളിച്ചേക്കും

അടുത്ത ജനുവരിയില്‍ സിംബാബ്‌വെയുടെ ഇന്ത്യന്‍ പര്യടനം നിശ്ചയിച്ചിരുന്നു.

സിംബാബുവെയുടെ ഐസിസി അംഗത്വം റദ്ദാക്കിയെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഐസിസി നിയമം തെറ്റിച്ചെന്ന കാരണത്താലാണ് ടീമിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ സിക്കന്ദര്‍ റാസ, സൊളൊമന്‍ മിറെ എന്നീ സിംബാബ്‌വെ താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിരുന്നു. എന്നാല്‍ സിംബാബ്‌വെയ്ക്ക് തിരിച്ചുവരാനുള്ള അവസരവും ഐസിസി നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ നേരെയാക്കാന്‍ സിംബാബ്‌വെയ്ക്ക് മൂന്ന് മാസത്തെ സമയം കൊടുത്തിട്ടുണ്ട്. അതിനിടെ എല്ലാം പൂര്‍വസ്ഥിതിയിലെത്തിയാല്‍ സിംബാബ്‌വെയ്ക്ക് വീണ്ടും ഐസിസി അംഗത്വം ലഭിക്കും.

അടുത്ത ജനുവരിയില്‍ സിംബാബ്‌വെയുടെ ഇന്ത്യന്‍ പര്യടനം നിശ്ചയിച്ചിരുന്നു. എന്നാല്‍ വിലക്കോടെ പരമ്പര അനിശ്ചിതത്തിലായി. സിംബാബ്‌വെയ്ക്ക് വിലക്ക് വരുന്നതോടെ ഇന്ത്യക്ക് മറ്റൊരു ടീമിനെ അന്വേഷിക്കേണ്ടി വന്നു. എന്നാല്‍ വിഷയത്തില്‍ ഒക്ടോബര്‍ വരെ കാത്തിരിക്കാനാണ് ഐസിസി, ബിസിസിഐയോട് നിര്‍ദേശിച്ചിരിക്കുന്നത്. ഒക്ടോബര്‍ പകുതിയിലാണ് ഐസിസി അനുവദിച്ച സമയകാലാവധി അവസാനിക്കുക. ഇതിനു്ള്ളില്‍ കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ ഇന്ത്യക്ക് മറ്റൊരു ടീമിനെ അന്വേഷിക്കേണ്ടി വരും.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍