UPDATES

കായികം

ആര്‍ച്ചറുടെ മാരക ബൗണ്‍സര്‍; ഇത്തവണ വീണത് സ്റ്റീവ് സ്മിത്ത്

മെഡിക്കല്‍ സംഘത്തിന്റെ നിര്‍ബന്ധത്തിനാണ് സ്മിത്ത് കളംവിട്ടത്

ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലീഷ് ബൗളര്‍ ജൊഫ്ര ആര്‍ച്ചറുടെ അപകട ബൗണ്‍സര്‍ കൊണ്ട് ഇത്തവണ നിലത്ത് വീണത് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത്. പന്ത് ഹെല്‍മറ്റില്‍ കൊണ്ട് താരം നിലത്ത് വീണപ്പോള്‍ ഗാലറിയില്‍ പരിഭ്രാന്തി ഉണ്ടാക്കി.
മണിക്കൂറില്‍ 92.4 മൈല്‍ വേഗത്തില്‍ കുത്തിയുയര്‍ന്ന പന്ത് താടിയുടെ ഭാഗത്ത് ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ വന്നിടിച്ചതോടെ സ്മിത്ത് നിലതെറ്റി താഴെ വീണു.

പന്തിടിച്ച് വീണതോടെ ഗ്രൗണ്ട് വിട്ട സ്മിത്ത് പിന്നീട് 45 മിനിറ്റിനുശേഷം തിരിച്ചുവന്ന് ബാറ്റിങ് തുടരുകയായിരുന്നു. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ബന്ധത്തിനാണ് സ്മിത്ത് കളംവിട്ടത്. പന്ത് വന്നിടിക്കുമ്പോള്‍ 80 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു സ്മിത്ത്. ഇതിന് മുന്‍പ് ആര്‍ച്ചറുടെ തന്നെ പന്ത് വാരിയെല്ലിന് ഇടിച്ച് ചികിത്സ തേടിയാണ് സ്മിത്ത് കളിച്ചത്. ഇതിനിടയിലാണ് ഹെല്‍മറ്റില്‍ പന്തിടിച്ചത്. പിന്നീട് പീറ്റര്‍ സിഡില്‍ പുറത്തായതോടെ തിരിച്ചുവന്ന് കളി പുന:രാരംഭിച്ച സ്മിത്ത് 161 പന്തില്‍ നിന്ന് 92റണ്‍സെടുത്ത് വോക്സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ 250 റണ്‍സിന് പുറത്തായി. ഒന്നാമിന്നിങ്‌സില്‍ 258 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിനെതിരേ എട്ട് റണ്‍സിന്റെ ലീഡ് വഴങ്ങിയാണ് ഓസ്‌ട്രേലിയ പുറത്തായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍