UPDATES

കായികം

തെറ്റ് പറ്റിപ്പോയി, ക്യാപ്റ്റനെന്ന നിലയില്‍ പരാജയപ്പെട്ടു: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്മിത്ത് പ്രതികരിക്കുന്നു

അന്ന് ചെയ്തത് വലിയ ഒരു തെറ്റ് തന്നെയാണ്. ക്യാപ്റ്റനെന്ന നിലയില്‍ താന്‍ പരാജയപ്പെട്ടു. എന്നാലിപ്പോള്‍ മുന്നോട്ട് പോവുകയാണ്. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ തന്റെ ഭാഗത്തു നിന്ന് വീഴ്ച പറ്റിയാതായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം അപ്പില്‍ പോകാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടായിരുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സ്മിത്ത്. തെറ്റ് ചെയ്തുവെന്നുള്ള ബോധ്യം ഉണ്ടായിരുന്നത് കൊണ്ടാണ് ഇക്കാര്യത്തില്‍ പിന്നീട് അപ്പീലിന് പോകാതിരുന്നതെന്ന് മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ഗ്രൗണ്ടില്‍ നടന്ന തെറ്റ് തനിക്ക് നിയന്ത്രിക്കാമായിരുന്നു. അതിനുള്ള അവസരവും ഉണ്ടായിരുന്നു എന്നാല്‍ താന്‍ അതിന് മുതിര്‍ന്നില്ല. അതുകൊണ്ട് തന്നെ ആ തെറ്റിന്റെ ഉത്തരവാദിത്തം എനിക്കായിരുന്നു. അതുക്കൊണ്ട് തന്നെയാണ് വീണ്ടുമൊരു അപ്പീലിന് ശ്രമിക്കാതിരുന്നത്. ഇപ്പോള്‍ ഞാന്‍ തയ്യാറാണ്. ഒരുപാട് ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെ കടന്ന് പോയി. ഈ ദിവസങ്ങളില്‍ എല്ലാവരും സഹായവുമായെത്തി. കൂടെ നിന്നവരുടെ പിന്തുണ വലുതായിരുന്നു. ഞാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത ദിവസങ്ങള്‍ കടന്ന് പോയിരിക്കുന്നു.

അന്ന് ചെയ്തത് വലിയ ഒരു തെറ്റ് തന്നെയാണ്. ക്യാപ്റ്റനെന്ന നിലയില്‍ താന്‍ പരാജയപ്പെട്ടു. എന്നാലിപ്പോള്‍ മുന്നോട്ട് പോവുകയാണ്. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 30നാണ് സ്മിത്തും വിവാദത്തില്‍ ഉള്‍പ്പെട്ട ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബെന്‍ക്രോഫ്റ്റ് എന്നിവരുടെ വിലക്ക് അവസാനിക്കുക. ഒരു വര്‍ഷത്തെ വിലക്കാണ് മൂവര്‍ക്കും ഏര്‍പ്പെടുത്തിയിരുന്നത്. ഏപ്രില്‍ മാസം മുതല്‍ മൂവര്‍ക്കും ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ സാധിക്കും. അതേസമയം വിവാദത്തില്‍പ്പെട്ട സഹതാരങ്ങളെ പരോക്ഷമായി കുറ്റപ്പെടുത്തിയണ് സ്മിത്ത് മാധ്യമങ്ങളോട് സംസാരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍