UPDATES

കായികം

ലോക ക്രിക്കറ്റില്‍ മികച്ച ബാറ്റ്മാന്‍ സ്മിത്തല്ല; ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ പറയുന്നു

ഏകദിന ക്രിക്കറ്റിലുള്‍പ്പെടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായിരുന്നു വിവ് റിച്ചാര്‍ഡ്‌സ്.

ആഷസ് പരമ്പരയിലെ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 589 റണ്‍സോടെ വിസ്മയിപ്പിക്കുന്ന ശരാശരിയോടെ(147.25)യാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റിലേക്ക് വന്‍ തിരിച്ചു വരവ് അറിയിച്ചത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞെത്തിയ താരം റെക്കോര്‍ഡ് നേട്ടമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. വ്യാഴാഴ്ച ഇരട്ട സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയില്‍ നിന്ന് ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്റെ സ്ലോട്ട് തിരിച്ചുപിടിച്ചു സ്മിത്ത്. എന്നാല്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന ചര്‍ച്ചകള്‍ക്ക് അവസാനമില്ല.

ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് ലോകത്തെ മികച്ച താരം. ‘വിരാട് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്നാണ് കരുതുന്നത്. എല്ലാ ഫോര്‍മാറ്റുകളിലും എനിക്ക് ഒരു ബാറ്റ്‌സ്മാനെ തിരഞ്ഞെടുക്കേണ്ടിവന്നാല്‍ അത് വിരാട് ആയിരിക്കും. ഏകദിന ക്രിക്കറ്റിലുള്‍പ്പെടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായിരുന്നു വിവ് റിച്ചാര്‍ഡ്‌സ്. ഇപ്പോള്‍ ഏറ്റവും മികച്ച ഏകദിന കളിക്കാരനാണ് വിരാട്. അദ്ദേഹം എന്നെ സംബന്ധിച്ചിടത്തോളം വിവിനെ മറികടന്ന താരമാണ്.

എന്നാല്‍ മികച്ച ടെസ്റ്റ് താരമായി കോഹ്‌ലിയെ പിന്തള്ളി സ്മിത്തിന്റെ പേരാണ് വോണ്‍ മുന്നോട്ടുവെക്കുന്നത്. ടെസ്റ്റില്‍ കോഹ്‌ലിയാണോ സ്മിത്താണോ മികച്ച താരമെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍ മികച്ച ഒരു ബാറ്റ്‌സ്മാനെ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ സ്മിത്തിനാണ് തന്റെ വോട്ട്. തന്റെ തെരഞ്ഞെടുപ്പ് മോശമായാല്‍, കോഹ്‌ലിയെ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ സന്തോഷമേയുള്ളൂ. കാരണം, കോഹ്‌ലി ഇതിഹാസമാണ് വോണ്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍