UPDATES

കായികം

പാക്കിസ്ഥാന്‍ ടീമിന്റെ മോശം പ്രകടനത്തില്‍ അതൃപ്തി അറിയിച്ച് വസീം അക്രം

ഒരു മുന്‍ പാക് താരമെന്ന നിലയില്‍ തോല്‍വി നിരാശയുണ്ടാക്കുന്നതാണെന്ന് അക്രം പറഞ്ഞു.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങിയ പാക്കിസ്ഥാന്‍ ടീമിനെതിരെ മുന്‍ താരം വസിം അക്രം. ഇന്ത്യയോട് നാണം കെട്ടതോല്‍വി ഏറ്റുവാങ്ങിയ പാക്കിസ്ഥാന്‍ കളിയുടെ എല്ലാ മേഖലകളിലും പൂര്‍ണ പരാജയമാണ് ഏറ്റുവാങ്ങിയത്. ദുബായിലെ പിച്ചിന്റെ സ്വഭാവം മനസിലാക്കി ആദ്യം ഇന്ത്യയെ ബാറ്റിംഗിന് അയക്കേണ്ടിയിരുന്നു. ഒന്നും ശ്രദ്ധിക്കാതെ ബൗളിംഗിനിറങ്ങി. ഇത് ഇന്ത്യയുടെ ഹോം ഗ്രൗണ്ട് മത്സരത്തിന് തുല്യമായിരുന്നു. അതുപോലെയായിരുന്നു ഇന്ത്യയുടെ പ്രകടനം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 238 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 39.3 ഓവറില്‍ ലക്ഷ്യം കണ്ടിരുന്നു. 210 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കിയ ശിഖര്‍ ധവാനും രോഹിത് ശര്‍മയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഇരുവരും സെഞ്ച്വറിയും കണ്ടെത്തിയപ്പോള്‍ 9 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

ഒരു മുന്‍ പാക് താരമെന്ന നിലയില്‍ തോല്‍വി നിരാശയുണ്ടാക്കുന്നതാണെന്ന് അക്രം പറഞ്ഞു. തോല്‍വിയും ജയവും കളിയുടെ ഭാഗമാണ്. എന്നാല്‍ തോല്‍ക്കുന്ന രീതി പ്രധാനമാണ്. ഏകപക്ഷീയമായ കളിയാണ് നടക്കുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ മുന്നേറ്റമുണ്ടാക്കുന്നില്ല. ഈ കളി ബോറടിപ്പിക്കുന്നു. പാക്കിസ്ഥാനിലെ എല്ലാ ജനങ്ങളെയും നിരാശരാക്കുന്നതാണ് ടീമിന്റെ ക്രിക്കറ്റ് കളിയെന്നും അദ്ദേഹം വിലയിരുത്തി.

ഇന്ത്യ ക്യപ്റ്റന്‍ കോഹ്‌ലിയുടെ അഭാവത്തിലും നന്നായി കളിക്കുന്നു. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ വിജയിക്കുന്നത്. നായകസ്ഥാനത്തിനൊപ്പം റണ്‍സ് കണ്ടെത്താനും രോഹിത്തിന് കഴിയുന്നുണ്ട്. ശിഖര്‍ ധവാനും മികച്ച കളി കാഴ്ചവെക്കുന്നു. ഇരുവരും ബാറ്റ് ചെയ്യാനെത്തുന്നതുതന്നെ ആത്മവിശ്വാസത്തോടെയാണ്. ബാറ്റിങ്ങിനൊപ്പം ബൗളിംഗിലും ഇന്ത്യ മികവ് കാണിക്കുന്നു. പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ പാക്കിസ്ഥാന്‍ ടീമിന്റെ ഈ തോല്‍വി തനിക്ക് നാണക്കേടുണ്ടാക്കുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ മറ്റു ടീമുകളെ അപേക്ഷിച്ച്
ഏറെ മികച്ചതാണെന്നും അക്രം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍