UPDATES

കായികം

‘ക്രിക്കറ്റില്‍ വിഭജനമില്ല’; നിലപാട് വ്യക്തമാക്കി വിനോദ് റായ്

പുതുതായി സൃഷ്ടിച്ച കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ ആഭ്യന്തര സര്‍ക്യൂട്ടില്‍ ജമ്മു കശ്മീരിനെ പ്രതിനിധീകരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍ (സിഎഎ) മേധാവി വിനോദ് റായ്. സര്‍ക്കാര്‍ ജമ്മു കശ്മീര്‍ വിഭജിച്ചുവെങ്കിലും ബിസിസിഐക്ക്   പ്രത്യേക സംസ്ഥാന ബോഡി ഉണ്ടായിരിക്കില്ലെന്നും
അദ്ദേഹം പറഞ്ഞു. എല്ലാ ബിസിസിഐ ആഭ്യന്തര മത്സരങ്ങളിലും ജമ്മു കശ്മീരിനെ പ്രതിനിധീകരിക്കാന്‍ ആ മേഖലയിലെ കളിക്കാര്‍ തുടര്‍ന്നും യോഗ്യത നേടുമെന്ന് റായ് പറഞ്ഞു.

ജമ്മു കശ്മീര്‍ രഞ്ജി ടീം ലഡാക്കില്‍ നിന്ന് ഇന്നുവരെ ഒരു കളിക്കാരനെ അവതരിപ്പിച്ചതായി അറിയില്ല. വരാനിരിക്കുന്ന രഞ്ജി ട്രോഫി സീസണ്‍ ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കും. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയെ പോലെ ലഡാക്കില്‍ നിന്നും ബിസിസിഐയുടെ വോട്ടിംഗ് അംഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും റായ് പറഞ്ഞു.

കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിനെ സംബന്ധിച്ചിടത്തോളം ഈ ക്രമീകരണം അതേപടി തുടരുന്നു. ആഭ്യന്തര മത്സരങ്ങളില്‍ അവരുടെ കളിക്കാര്‍ പഞ്ചാബിനോ ഹരിയാനയ്ക്കോ വേണ്ടി കളിക്കുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് കശ്മീരിലെ സ്ഥിതി സംബന്ധിച്ച് ബിസിസിഐക്ക് വിഷമിക്കേണ്ടതില്ലെന്നും ക്രിക്കറ്റ് പതിവ് പോലെ നടക്കും. കഴിഞ്ഞ വര്‍ഷം പോലെ ശ്രീനഗറില്‍ ജമ്മു കശ്മീര്‍ ഹോം ഗെയിമുകള്‍ കളിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഇതര ഹോം വേദി സംബന്ധിച്ച് ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അതിനാല്‍ ആ രംഗത്ത് യാതൊന്നും മാറുന്നില്ലെന്നും വിനോദ് റായ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍