UPDATES

കായികം

ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പര തോറ്റാലും കുഴപ്പമില്ല; സുനില്‍ ഗവാസ്‌കര്‍ പറയുന്നു

അടുത്തവര്‍ഷം ടി20 ലോകകപ്പും നടക്കാനിരിക്കയാണ്. വിജയ് ശങ്കര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ തുടങ്ങിയവര്‍ക്ക് തങ്ങളുടെ മികവ് കാണിക്കാനുള്ള അവസരമാണിത്.

ന്യൂസിലന്‍ഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടാലും നിരാശനാകില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ ഇന്ത്യ 80 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു ഗാവസ്‌കറുടെ അഭിപ്രായപ്രകടനം. ഇന്ത്യന്‍ ടീമിന്റെ ജയ പരാജയങ്ങളെക്കാല്‍ ലോകകപ്പിന് കൂടുതല്‍  സജ്ജരായിരിക്കുക  എന്നതാണ് പ്രധാന്യമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യയിപ്പോള്‍ ലോകകപ്പിനായുള്ള പരിചയസമ്പത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ടി20 പരമ്പരയില്‍ നമുക്ക് പല കാര്യങ്ങളും വ്യക്തമാകും. ലോകകപ്പിനായുള്ള ടീമിനെക്കുറിച്ചും കളിയെക്കുറിച്ചുമെല്ലാം ഒരു ധാരണയുണ്ടാകാന്‍ ഇപ്പോഴത്തെ മത്സരം സഹായിക്കുമെന്നാണ് കരുതുന്നതെന്നും വിജയ് ശങ്കറിനെപ്പോലുള്ള യുവതാരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായുള്ള പരീക്ഷണങ്ങളുടെ കാലമാണിതെന്നാണ് മുന്‍ താരത്തിന്റെ വിലയിരുത്തല്‍. ടി20 പരമ്പരയില്‍ ഏകദിന മത്സരങ്ങള്‍ക്ക് യോജിച്ചവരെ കണ്ടെത്താന്‍ കഴിയും. അടുത്തവര്‍ഷം ടി20 ലോകകപ്പും നടക്കാനിരിക്കയാണ്. വിജയ് ശങ്കര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ തുടങ്ങിയവര്‍ക്ക് തങ്ങളുടെ മികവ് കാണിക്കാനുള്ള അവസരമാണിത്. സമ്മര്‍ദ്ദ ഘട്ടങ്ങളെ കൈകാര്യം ചെയ്യുന്ന രീതി. അതില്‍ എത്രത്തോളം അവര്‍ വിജയിക്കുന്നു എന്നതും പ്രധാനമാണെന്നും ഗാവസ്‌കര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍