UPDATES

കായികം

ധോണി വിരമിക്കേണ്ട സമയമായി, റിഷഭ് പന്തില്‍ പ്രതീക്ഷ അര്‍പ്പിക്കണോ?; സുനില്‍ ഗവാസ്‌കര്‍ പറയുന്നു

ധോണിയോടുള്ള ആദരവ് മുന്‍നിര്‍ത്തി പറയുകയാണ്, പുറത്താക്കുന്നതിന് മുന്‍പ് ധോണി സ്വയം പിന്‍മാറണം ഗാവസ്‌കര്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ധോണിയുടെ വിരമിക്കല്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ഇതിഹാസ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറാണ് ധോണിയുടെ വിരമിക്കലിനെ കുറിച്ച് പറയുന്നത്. ധോണി വിരമിക്കേണ്ട സമയമെത്തിയെന്നും, ധോണിയുടെ പകരക്കാരനെ ഇന്ത്യ കണ്ടെത്തി തുടങ്ങേണ്ട സമയമായെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ആദരവോടെ പറയുകയാണ്, ധോണിയുടെ സമയമെത്തി. ധോണിക്ക് ശേഷമുള്ള നാളുകളിലേക്ക് ഇന്ത്യ നോക്കി തുടങ്ങണം. ധോണിയോടുള്ള ആദരവ് മുന്‍നിര്‍ത്തി പറയുകയാണ്, പുറത്താക്കുന്നതിന് മുന്‍പ് ധോണി സ്വയം പിന്‍മാറണം ഗാവസ്‌കര്‍ പറഞ്ഞു. അടുത്ത വര്‍ഷത്തെ ലോകകപ്പ് എത്തുമ്പോള്‍ ധോണിയുടെ പ്രായം 39ലേക്കെത്തും ഈ സമയം ടീം മുന്നോട്ട് ചിന്തിക്കണം. ധോണിയുടെ മനസില്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ ഭാവി എന്താണെന്നത് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് ധോനി തന്നെയാണ്.

അതേസമയയം ടീമിന് ധോണി നല്‍കുന്ന മൂല്യം വളരെ വലുതാണ്. ധോണി സ്‌കോര്‍ ചെയ്യുന്ന റണ്‍സോ, സ്റ്റംപിങ്ങോ അല്ല, ധോണിയുടെ സാന്നിധ്യം തന്നെ ആശ്വാസകരമാണ്. നായകന് ധോണിയില്‍ നിന്ന് സഹായവും ലഭിക്കുന്നു. പക്ഷേ ഞാന്‍ വിശ്വസിക്കുന്നത് ധോണിയുടെ സമയം കഴിഞ്ഞു എന്നാണെന്നും ഗാവസ്‌കര്‍ പറഞ്ഞു. നിരന്തരം പരാജയപ്പെടുന്ന യുവതാരം റിഷഭ് പന്തില്‍ പ്രതീക്ഷ വയ്ക്കാനും ഗാവസ്‌കര്‍ പറയുന്നു. രണ്ടാം വര്‍ഷം ബാറ്റ്സ്മാനായാലും ബൗളര്‍ക്കായാലും ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. ആ ഘട്ടത്തിലൂടെയാണ് പന്തിപ്പോള്‍ കടന്നു പോവുന്നതെന്നും ഗാവസ്‌കര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍