UPDATES

കായികം

ഇത് സംഭവിച്ചാല്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തും; സുനില്‍ ഗവാസ്‌കര്‍ പറയുന്നു

ട്ട് മത്സരങ്ങളില്‍ നിന്ന് 647 റണ്‍സാണ് ഈ ലോകകപ്പില്‍ ഹിറ്റ്മാന്റെ സമ്പാദ്യം.

ഇത്തവണ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ടൂര്‍ണമെന്റില്‍ അഞ്ച് സെഞ്ച്വറികളുമായി തിളങ്ങുന്ന രോഹിത് ശര്‍മ്മയുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായകമാകുന്നത്. ഓപ്പണര്‍ രോഹിത് ശര്‍മ്മ മിന്നും ഫോം തുടര്‍ന്നാല്‍ ഇന്ത്യ ലോകകപ്പുയര്‍ത്തുമെന്നാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. തകര്‍പ്പന്‍ ഫോമിലാണ് രോഹിത്. മികച്ച രീതിയില്‍ അദ്ദേഹം ബാറ്റ് വീശുന്നു. മൂന്നാം നമ്പറിലെത്തുന്ന വിരാട് കോഹ്‌ലിക്കും പിന്നീട് വരുന്നവര്‍ക്കും രോഹിത് കാര്യങ്ങള്‍ എളുപ്പമാക്കുന്നതായും’ ഗവാസ്‌കര്‍ പറഞ്ഞു.

ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേട്ടവുമായി ഹിറ്റ്മാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന(ആറ് എണ്ണം) റെക്കോര്‍ഡും നേടി. ന്യൂസിലന്‍ഡിനെതിരെയുള്ള സെമി മത്സരത്തില്‍ സെഞ്ചുറി നേടിയാല്‍ ഹിറ്റ്മാന് സച്ചിനെ മറികടക്കാം. എട്ട് മത്സരങ്ങളില്‍ നിന്ന് 647 റണ്‍സാണ് ഈ ലോകകപ്പില്‍ ഹിറ്റ്മാന്റെ സമ്പാദ്യം.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍