UPDATES

കായികം

ലോകകപ്പിലെ ഇന്ത്യയുടെ തീരുമാനങ്ങളെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍

ലോകകപ്പ് ടീമില്‍ അമ്പട്ടി റായുഡിവിനെ ഉള്‍പ്പെടുത്താതിനെതിരെയും ഗവാസ്‌കര്‍ വിമര്‍ശിച്ചു.

ലോകകപ്പ് സെമിയില്‍ കിവീസിനോട് ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം ടൂര്‍ണമെന്റിലെ ഇന്ത്യന്‍ ടീമിന്റെ തീരുമാനങ്ങളെ വിമര്‍ശിക്കുകയാണ് മുൻ താരവും കമൻ്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ലോകകപ്പ് ടീമില്‍ അമ്പട്ടി റായുഡിവിനെ ഉള്‍പ്പെടുത്താത്തതിനെയും ഗവാസ്‌കര്‍ വിമര്‍ശിച്ചു.

ഇന്ത്യന്‍ ടീമില്‍ മധ്യനിര ബാറ്റ്‌സ്മാന്റെ വിടവ് നികത്തുന്നതിന് വിജയ് ശങ്കറിനെയാണ് തെരഞ്ഞെടുത്തെങ്കിലും പരിക്കിനെ തുടര്‍ന്ന് താരം പുറത്തായപ്പോഴും റായുഡുവിന് അവസരം ലഭിച്ചില്ല. പരിചയ സമ്പന്നത് കുറഞ്ഞ മായങ്ക് അഗര്‍വാളിനാണ് സെലക്ടര്‍മാര്‍ അവസാരം നല്‍കിയത്. ഒരു ഏകദിനം പോലും കളിച്ചിട്ടില്ലാത്ത താരത്തെയാണ് ഇന്ത്യ ലോകകപ്പിലേക്ക് അയയ്ച്ചത്. സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലെ താരങ്ങളെ അവഗണിച്ചാണ് ഈ തീരുമാനമെന്നതും മറക്കരുതെന്ന് ഗവാസ്‌കര്‍ പറഞ്ഞു. നിരവധി താരങ്ങള്‍ക്ക് പരിക്ക് പറ്റിയെങ്കിലും അമ്പാട്ടി റായിഡുവിനെ പരിഗണിക്കാതിരുന്നത് ഇന്ത്യന്‍ ടീമിന്റെ മണ്ടത്തരമാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അതിനെത്തുടര്‍ന്ന് തനിക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയായിരുന്നു.

കിവീസിനെതിരെ ഇന്ത്യ അഞ്ച് റണ്‍സിന് മൂന്ന് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ എംഎസ് ധോണിയെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കാതെ ദിനേഷ് കാര്‍ത്തിക്കിനെ ഇറക്കിയതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ തെറ്റായിരുന്നുവെന്നാണ് ഗവാസ്‌കര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍