UPDATES

കായികം

ബിസിസിഐയില്‍ അഴിച്ചുപണി; ലോധാ സമിതി റിപ്പോര്‍ട്ട് നടപ്പാക്കല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ലോധസമിതി നിര്‍ദ്ദേശപ്രകാരം പരമാവധി ഒന്‍പത് വര്‍ഷം മാത്രമേ ബിസിസിഐ ഭാരവാഹികളാകാന്‍ കഴിയൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ഭരണ സമിതി ബിസിസിഐക്ക് ഇന്ന് സുപ്രീംകോടതിയില്‍ നിര്‍ണായക ദിനം. ലോധാ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച വിനോദ് റായിയുടെ സ്ഥിതി വിവര റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിച്ചേക്കും. ബിസിസിഐയിലെ തെരഞ്ഞെടുപ്പ് നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്ന് കോടതി ഇടപെടാന്‍ സാധ്യതയുണ്ട്. ബിസിസിഐയും മിക്ക സംസ്ഥാന അസോസിയേഷനുകളും ലോധാ സമിതി നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കത്തതിനാല്‍ കോടതി നിലപാട് അറിയിക്കും

എന്നാല്‍ ബിസിസിഐയില്‍ ഇടക്കാല ഭരണ സമിതി അംഗങ്ങളായ വിനോദ് റായും ഡയാന എഡുള്‍ജിയും തമ്മിലുള്ള പൊരുത്തകേട് ബിസിസിഐ കോടതിയില്‍ അറിയിച്ചേക്കും. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്ക് എതിരായ മീ ടു വെളിപ്പെടുത്തലിലെ അന്വേഷണ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.നേരത്തെ, ക്രിക്കറ്റ് അസോസിയേഷനുകളിലെ ഭാരവാഹികളുടെ യോഗ്യതയെക്കുറിച്ച് സുപ്രീംകോടതി വ്യക്തത വരുത്തിയിരുന്നു. ലോധസമിതി നിര്‍ദ്ദേശപ്രകാരം പരമാവധി ഒന്‍പത് വര്‍ഷം മാത്രമേ ഭാരവാഹികളാകാന്‍ കഴിയൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ബിസിസിഐയില്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് സംസ്ഥാന അസോസിയേഷനില്‍ ഭാരവാഹിത്വമാകാമെന്നും സംസ്ഥാന അസോസിയേഷനുകളില്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ബിസിസിഐ ഭാരവാഹിയാകാമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍