UPDATES

കായികം

രവി ശാസ്ത്രിയുടെ പ്രതിഫലം വര്‍ധിപ്പിച്ച് ബിസിസിഐ

പ്രതിവര്‍ഷം 8 കോടി രൂപയായിരുന്നു ഇതുവരെയുള്ള പ്രതിഫലം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വീണ്ടും നിയോഗിച്ചതിന് പിന്നാലെ രവി ശാസ്ത്രിയുടെ പ്രതിഫലവും വര്‍ധിപ്പിച്ച് ബിസിസിഐ. 20 ശതമാനമാണ് പ്രതിഫലം വര്‍ധിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

പ്രതിഫലം ഉയര്‍ത്തിയതോടെ പ്രതിവര്‍ഷം 9.5 കോടിക്കും 10 കോടി രൂപയ്ക്കും ഇടയിലുള്ള തുക ശാസ്ത്രിക്ക് ലഭിക്കും. പ്രതിവര്‍ഷം 8 കോടി രൂപയായിരുന്നു ഇതുവരെയുള്ള പ്രതിഫലം. മുഖ്യ പരിശീലകന്റെ പ്രതിഫലം ഉയര്‍ത്തിയതിന് പുറമെ, സപ്പോര്‍ട്ട് സ്റ്റാഫുകളുടെ പ്രതിഫലത്തിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്.

ബൗളിങ് കോച്ചായ ഭരത് അരുണിനും ഫീല്‍ഡിങ് കോച്ചായ ആര്‍ ശ്രീധറിനും 3.5 കോടി രൂപയാണ് പ്രതിവര്‍ഷം പ്രതിഫലമായി ലഭിക്കുത. ഇന്ത്യയുടെ പുതിയ ബാറ്റിങ് കോച്ചായ വിക്രം റാത്തോറിന് 2.5 കോടിക്കും 3 കോടി രൂപയ്ക്കും ഇടയിലുള്ള തുകയായിരിക്കും പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 1 മുതലാണ് പുതിയ കരാര്‍ നിലവില്‍ വരിക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍