UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയുടെ വന്‍മതിലായിരുന്നു; പക്ഷെ ഒരു ലോകകപ്പ് നേട്ടത്തിന്റെ പോലും ഭാഗമാകാന്‍ കഴിഞ്ഞില്ല

വര്‍ഷങ്ങളോളം നീണ്ട ക്രിക്കറ്റ് കരിയറില്‍ ഒരു ലോകകപ്പ് പോലും പില്‍ക്കാലത്ത് രാഹുല്‍ ദ്രാവിഡെന്ന മഹാരഥന്റെ പേരില്‍ ചേര്‍ക്കപ്പെട്ടില്ല.

വ്യത്യസ്തമായ ബാറ്റിംഗ് ശൈലികൊണ്ടും മാന്യമായ പെരുമാറ്റം കൊണ്ടും ആരാധകരുടെ മനസ് കീഴടക്കിയ താരമാണ് രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ബാറ്റിംഗ് മികവ് കൊണ്ട് വന്‍മതിലെന്ന് അറിയപ്പെട്ടു ദ്രാവിഡ്. എന്നാല്‍ തന്റെ കരിയറില്‍ ഒരു ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന്റെ പോലും ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞില്ലെന്നതാണ് നിര്‍ഭാഗ്യകരമായ സംഭവം. കരിയറില്‍ 1999, 2003, 2007 ലോകകപ്പുകള്‍ ദ്രാവിഡ് കളിച്ചെങ്കിലും ഈ മൂന്ന് വര്‍ഷങ്ങളിലും ടീം ഇന്ത്യക്ക് കിരീടം സ്വന്തമാക്കന്‍ കഴിഞ്ഞില്ല.

2003ല്‍ സൗരവ് ഗാംഗുലി നായകനായും ദ്രാവിഡ് സഹനായകനായും സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യന്‍ ടീം ലോകകപ്പിന് ഇറങ്ങിയെങ്കിലും അവസാന മത്സരത്തില്‍ ഓസീസിനോട് തോറ്റ് പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. നെതര്‍ലന്‍ഡ്‌സ്, സിംബാബുവെ, നമീബിയ, ഇംഗ്ലണ്ട്, പക്കിസ്ഥാന്‍, കെനിയ, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ടീമുകളെ പരാജയപ്പെടുത്തിയെങ്കിലും ഫൈനലില്‍ ഓസിസിനോട് വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 125 റണ്‍സിനാണ് ഫൈനലില്‍ ഇന്ത്യ ഓസീസിന് മുന്നില്‍ മുട്ട് മടക്കിയത്. 360 റണ്‍സ് വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യ 39.2 ഓവറില്‍ 234 റണ്‍സിന് എല്ലാവരും പുറത്തായി. ഈ ത്സരത്തില്‍ സേവാഗിനെ കൂടാതെ പൊരുതി ദ്രാവിഡ് 47 റണ്‍സ് നേടിയിരുന്നു. പക്ഷെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ എല്ലാം നിരാശപ്പെടുത്തിയതോടെ കിരീടമെന്ന സ്വപ്‌നം തകര്‍ന്നു. ഈ ലോകകപ്പില്‍ മധ്യനിരയുടെ കാവല്‍ക്കാരനായ ദ്രാവിഡ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ബോളുകള്‍ നേരിട്ട മൂന്നാമത്തെ താരമായി മാറി.496 ബോളുകളില്‍ നിന്ന് 318 റണ്‍സാണ് ദ്രാവിഡ് നേടിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം 2007 ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യ വീണ്ടും ലോകകപ്പിന്
ഇറങ്ങി. എന്നാല്‍ ആദ്യ റൗണ്ടില്‍  നാണംകെട്ട് ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞു.  ദ്രാവിഡ് നായകനായപ്പോള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറായിരുന്നു സഹനായകന്‍, ടീമില്‍ അജിത്ത് അഗാര്‍ക്കര്‍, അനില്‍ കുബ്ലെ, ദിനേഷ് കാര്‍ത്തിക്, ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, മഹേന്ദ്രസിംഗ് ധോണി, മുനാഫ് പട്ടേല്‍, റോബിന്‍ ഉത്തപ്പ, ശ്രീശാന്ത്, സൗരവ് ഗാംഗുലി, വിരേന്ദര്‍ സേവാഗ്, യുവരാജ് സിംഗ്, സഹീര്‍ഖാന്‍ എന്നിവരടങ്ങുന്ന മികവുള്ള നിര തന്നെ ഉണ്ടായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ ദ്രവിഡിന്റെ പട ബംഗ്ലാദേശിനോട് പരാജയം വഴങ്ങി.

ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാ കടുവകള്‍ നേടിയെടുത്തത്. ടൂര്‍ണമെന്റില്‍ ശ്രീലങ്കയോട് 69 റണ്‍സ് തോല്‍വിയും വഴങ്ങി ഇന്ത്യ സെമി മത്സരങ്ങള്‍ പോലും കാണാന്‍ സാധിക്കാതെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. അവസാന മത്സരത്തില്‍ 60 റണ്‍സ് നേടി ദ്രാവിഡ് ഒറ്റയ്ക്ക് നിന്ന് പൊരുതിയെങ്കിലും സേവാഗ്(48) അല്ലാതെ മറ്റാരും ചെറുത്തു നില്‍പ് പോലും നടത്തിയില്ല. ബെര്‍മുഡയോട് നേടിയ ജയമാണ് ഇന്ത്യക്ക് ആശ്വാസമായത്. മത്സരത്തില്‍ 413 റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യ 257 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്.

കലങ്ങിയ കണ്ണുകളുമായി രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. രാജ്യം മുഴുവന്‍ കാത്തിരുന്ന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക് വേണ്ടി നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. തന്റെ പരിചയ സമ്പന്നത മുതലാക്കാന്‍ ദ്രാവിഡെന്ന നായകന് കഴിഞ്ഞില്ല. വര്‍ഷങ്ങളോളം നീണ്ട ക്രിക്കറ്റ് കരിയറില്‍ ഒരു ലോകകപ്പ് പോലും പില്‍ക്കാലത്ത് രാഹുല്‍ ദ്രാവിഡെന്ന മഹാരഥന്റെ പേരില്‍ ചേര്‍ക്കപ്പെട്ടില്ല. 1999 ല്‍ അസ്ഹറുദിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമില്‍ ദ്രാവിഡ് ഉണ്ടായിരുന്നെങ്കിലും സെമി കാണാതെ ഇന്ത്യ പുറത്തായി. രാജ്യത്തിന് വേണ്ടി കളത്തില്‍ നിറഞ്ഞ് കളിച്ചിട്ടും കരിയറില്‍ ഒരു ലോകകപ്പ് നേട്ടത്തിന്റെ പോലും ഭാഗമാകാന്‍ കഴിയാതെ പോയി ദ്രാവിഡിന്‌.

read more:‘എന്തൊരു പ്രഹസനമാണ് സജീ’; ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പിണറായി മുഴക്കിയത് സിപിഎമ്മിന്റെ മരണ മണിയെന്ന് പരിഹസിച്ച് ശബരീ നാഥൻ എംഎൽഎ

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍