UPDATES

കായികം

ഐപിഎല്‍ ടീമുകള്‍ തയാറെടുക്കുകയാണ് :നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്

കഴിഞ്ഞ തവണത്തെ ടീമില്‍ നിന്ന് 22 താരങ്ങളെ ചെന്നൈ നിലനിര്‍ത്തിയപ്പോള്‍
മൂന്ന് പേരെ ഒഴിവാക്കി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിനായി തയറെടുക്കുകയാണ് ടീമുകള്‍. ആരാധകരെ നിരാശരാക്കാതെ കഴിഞ്ഞ സീസണില്‍ മികവു തെളിയിച്ച താരങ്ങളെ ടീമില്‍ നിലനിര്‍ത്തി അല്ലാത്തവരെ പുറത്തു കളയുകയുമാണ് ടീമുകള്‍. സീസണില്‍ കൂടുതല്‍ സൂപ്പര്‍ താരങ്ങള്‍ എത്തുമെന്ന റിപോര്‍ട്ടുകളും പുറത്തു വരുന്നതോടെ ഇത്തവണ ഐപിഎലില്‍ തീ പാറുമെന്നും ഉറപ്പായി. 2019 ഐപിഎലിലേക്ക് തിരിച്ച് വരുമെന്ന് ഉറപ്പിക്കുകയാണ് താരങ്ങള്‍.

മുന്‍ സീസണുകളില്‍ കളിച്ചെങ്കിലും മോശം ഫോമിനെ തുടര്‍ന്ന് പുറത്തു പോയ വെസ്റ്റ് ഇന്‍ഡീസ്
താരം ജാസണ്‍ ഹോള്‍ഡറിന്റെ തിരിച്ചു വരവിന്റെ സൂചന നല്‍കുന്നു. ഇപ്പോള്‍ ബാറ്റിങിലും ബൗളിങിലും ഒരുപോല മികച്ച പ്രകടനം നടത്തുന്ന വിന്‍ഡീസ് ക്യാപ്റ്റനു വേണ്ടി അടുത്ത സീസണിലെ ഐപിഎല്ലില്‍ ചില ഫ്രാഞ്ചൈസികള്‍ രംഗത്തെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

തിരിച്ചു വരവിനൊരുങ്ങുന്ന മറ്റൊരു താരമാണ് വലംകൈയന്‍ ബാറ്റ്സ്മാനായ ഹുനുമാ വിഹാരി. ഫോമില്‍ തുടരുന്ന താരം ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാണ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ താരം മികച്ച ഇന്നിങ്സ് കാഴ്ചവച്ചിരുന്നു. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുള്‍പ്പെട്ട പരമ്പരയില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം 253 റണ്‍സ് നേടിയിരുന്നു

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മുന്‍ ക്യാപ്റ്റനും ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറും ഇത്തവണ തിരികെ എത്തും. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നു ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതോടെയാണ് കഴിഞ്ഞ സീസണിലെ ഐപിഎല്‍ വാര്‍ണര്‍ക്കു നഷ്ടമായത്. വാര്‍ണര്‍ക്കൊപ്പം പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തുകയും തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് ലഭിക്കുകയും ചെയ്തതോടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്സ്മാനുമായ സ്റ്റീവ് സ്മിത്തിനും കഴിഞ്ഞ സീസണിലെ ഐപിഎല്‍ നഷ്ടമായത്.  സ്മിത്തും അടുത്ത സീസണില്‍ മടങ്ങിയെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് മോഷം ഫോമിലായിരുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ സ്റ്റാര്‍ പേസറായ ഡെയ്ല്‍ സ്റ്റെയ്നിനെ കഴിഞ്ഞ സീസണിലെ ഐപിഎല്‍ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങിയില്ല. ഇപ്പോള്‍ താരം തിരികെ എത്തിയിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഏഴു വിക്കറ്റുകളും വീഴ്ത്തി.

ഐപിഎല്‍ താരലേലത്തിന് മുന്‍പ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കഴിഞ്ഞ തവണത്തെ ടീമില്‍ നിന്ന് 22 താരങ്ങളെ ചെന്നൈ നിലനിര്‍ത്തിയപ്പോള്‍ മൂന്ന് പേരെ ഒഴിവാക്കി. ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡ്, അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളായ കനിഷ്‌ക് സേഥ്, കിഷിതിഷ് ശര്‍മ്മ എന്നിവരെ ചെന്നൈ ഒഴിവാക്കി.
ധോണിപ്പടയിലെ സൂപ്പര്‍താരങ്ങളായ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഫാഫ് ഡു പ്ലസിസ്, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍, ഷെയ്ന്‍ വാട്സണ്‍ എന്നിവരെ നിലനിര്‍ത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍