UPDATES

കായികം

കോടികള്‍ പൊടിച്ചുള്ള ഉദ്ഘാടന ചടങ്ങില്ല; ധീര ജവാന്‍മാരുടെ കുടുംബത്തിന് തുക നീക്കിവെച്ച് ബിസിസിഐ

എല്ലാ സീസണുകളിലും വന്‍ തുക ചിലവഴിച്ചാണ് ഐപിഎല്‍ ഉദ്ഘാടനം നടത്താറുള്ളത്.

ഐപിഎലില്‍ എല്ലാ സീസണിലേതു പോലെ കോടികള്‍ പൊടിച്ചുള്ള ഉദ്ഘാടന ചടങ്ങുകള്‍ ഇത്തവണയുണ്ടാകില്ലെന്ന് അറിയിച്ച് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ചീഫ് വിനോദ് റായി. ബോളിവുഡ് താരങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ചിലവാക്കുന്ന തുക പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് നല്‍കാനാണ് ബിസിസിഐ തീരുമാനം. ഇതിനാലാണ് ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് ഉദ്ഘാടന പരിപാടികള്‍ ഒഴിവാക്കിയത്.

ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ക്കുന്ന ബിസിസിഐ പുതിയ തീരുമാനവുമായി എത്തിയിരിക്കുന്നത് കൈയ്യടി നേടുകയാണ്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ബിസിസിഐ സഹായം എത്തിക്കണമെന്ന് മുന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് പുതിയ തീരുമാനം എടുത്തതായി ബിസിസിഐ അറിയിച്ചിരിക്കുന്നത്.

എല്ലാ സീസണുകളിലും വന്‍ തുക ചിലവഴിച്ചാണ് ഐപിഎല്‍ ഉദ്ഘാടനം നടത്താറുള്ളത്. കഴിഞ്ഞ വര്‍ഷം 20 കോടി രൂപയാണ് ഇതിനായി ബിസിസിഐ ചിലവഴിച്ചത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന അന്നത്തെ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, പരിനീതി ചോപ്ര, വരുണ്‍ ധവാന്‍, രണ്‍ വീര്‍ സിംഗ് എന്നിവരും ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍