UPDATES

സോഷ്യൽ വയർ

ഓസീസ് നായകന്‍  ടിം പെയ്‌ന് പറ്റിയ അബദ്ധം; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

നൂറിലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുള്ള താരമാണ് ടിം പെയ്ന്‍

ഓസീസ് നായകന്‍ ടിം പെയ്‌ന് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ക്രിക്കറ്റില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഓസീസ് നായകന്‍ ഒരു ഗ്ലൗ മാത്രം ധരിച്ച് ബാറ്റിങിനിറങ്ങിയതാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. ടിം പെയ്നിന്റെ മറവി ആരാധകരില്‍ ചിരിപടര്‍ത്തുകയാണ്. ഒരു കൈയിലെ ഗ്ലൗ എടുക്കാന്‍ മറന്ന താരം പിന്നീട് ഡ്രസിങ് റൂമിനരികിലേക്ക് തിരിച്ച് നടക്കുകയും സഹ താരത്തില്‍ നിന്ന് ഗ്ലൗ സ്വീകരിക്കുകയുമായിരുന്നു.

ടാസ്മാനിയയും, ന്യൂ സൗത്ത് വെയില്‍സും തമ്മിലുള്ള ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരം നടക്കുകയാണ്. ടാസ്മാനിയയുടെ താരമായ പെയിന്‍ അവരുടെ ആദ്യ ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങിയത് ഒരു ഗ്ലൗ മാത്രമെടുത്തായിരുന്നു. എന്നാല്‍ ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ അബദ്ധം പറ്റിയത് മനസിലായ പെയിന്‍, ബൗണ്ടറി ലൈനിനരികിലേക്ക് തിരിച്ചു നടക്കുകയും ഡ്രസിങ് റൂമിലുണ്ടായിരുന്ന സഹ താരത്തില്‍ നിന്ന് ഗ്ലൗ ആവശ്യപ്പെടുകയുമായിരുന്നു. ആദ്യം കമന്റേറ്റര്‍മാര്‍ക്ക് പോലും ഇക്കാര്യം മനസിലായില്ലെങ്കിലും സംഭവം പിടികിട്ടിയതോടെ ഗാലറികളില്‍ പൊട്ടിച്ചിരികളുണ്ടായി. ഈ സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. നൂറിലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുള്ള താരമാണ് ടിം പെയ്ന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍