UPDATES

കായികം

15 പന്തില്‍ നാല് റണ്‍സിന് ആറ് വിക്കറ്റുകള്‍ ശ്രീലങ്കയെ എറിഞ്ഞ് വീഴ്ത്തി ബോള്‍ട്ട്

കിവീസിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ അഞ്ചാമതാണ് ബോള്‍ട്ട്. 230 ടെസ്റ്റ് വിക്കറ്റാണ് ബോള്‍ട്ടിന്റെ അക്കൗണ്ടിലുള്ളത്.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി ന്യൂസിലാന്റ് താരം ട്രെന്റ് ബോള്‍ട്ട്. 15 പന്തില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്തു ആറ് ലങ്കന്‍ വിക്കറ്റാണ് ബോള്‍ട്ട് എറിഞ്ഞ് വീഴ്ത്തിയത്. നാല് വിക്കറ്റിന് 88 റണ്‍സെന്ന നിലയില്‍ ഇന്നത്തെ മത്സരം ആരംഭിച്ച ലങ്കയെ ബോള്‍ട്ട് തന്റെ ആദ്യ സ്പെല്ലില്‍ തന്നെ തിരിച്ചടി നല്‍കി. 104 റണ്‍സിന് പുറത്തായ ലങ്ക, കിവീസിന് 74 റണ്‍സിന്റെ ലീഡും സമ്മാനിച്ചു. രണ്ടാം ദിനം വെറും 40 മിനിറ്റ് മാത്രമാണ് ലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ ക്രീസില്‍ പിടിച്ചുനിന്നത്. 33 റണ്‍സെടുത്ത ഏഞ്ചലോ മാത്യൂസ് പുറത്താകാതെ നിന്നു.

ആദ്യ ദിവസം 10 ഓവര്‍ എറിഞ്ഞെങ്കിലും ബോള്‍ട്ടിന് വിക്കറ്റൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ രണ്ടാം ദിനം 15 ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് എന്ന നിലയിലാണ് ബോള്‍ട്ട് കളിയവസാനിപ്പിച്ചത്. ഇതില്‍ ആറ് വിക്കറ്റ് നേടിയത് 15 പന്തുകളിലാണ്. വിട്ടുകൊടുത്തത് വെറും നാല് റണ്‍സും!

കിവീസിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ അഞ്ചാമതാണ് ബോള്‍ട്ട്. 230 ടെസ്റ്റ് വിക്കറ്റാണ് ബോള്‍ട്ടിന്റെ അക്കൗണ്ടിലുള്ളത്. റിച്ചാര്‍ഡ് ഹാര്‍ഡ്ലി(431), ഡാനിയേല്‍ വെട്ടോറി (361), ടിം സൗത്തി (235), ക്രിസ് മാര്‍ട്ടിന്‍ (233) എന്നിവരാണ് ബോള്‍ട്ടിന് മുന്നില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍