UPDATES

കായികം

‘മുന്‍ പാക് താരം ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടു’; വെളിപ്പെടുത്തലുമായി ഉമര്‍ അക്മല്‍

കാനഡ ടി20 ലീഗില്‍ വിന്നിപെഗ് ഹോക്സിന്റെ താരമാണ് ഉമര്‍ അക്മല്‍.

ക്രിക്കറ്റിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന ഒത്തുകളി വിവാദങ്ങള്‍ ലോകകക്രിക്കറ്റില്‍ പലപ്പോഴായി വിവാദങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇപ്പോള്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്റെ മധ്യനിര ബാറ്റ്സ്മാന്‍ ഉമര്‍ അക്മല്‍. പാക് മാധ്യമമായ ജിയോ ടിവിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ മുന്‍ പാക്കിസ്ഥാന്‍ താരം ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടതായാണ് ഉമര്‍ അക്മലിന്റെ വെളിപ്പെടുത്തല്‍. കാനഡ ടി20 ലീഗില്‍ വിന്നിപെഗ് ഹോക്സിന്റെ താരമാണ് ഉമര്‍ അക്മല്‍. കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ട്വന്റി-20യ്ക്കിടെ മത്സരങ്ങള്‍ ഒത്തുകളിക്കാമോ എന്ന് അന്വേഷിച്ച് മുന്‍ പാക് ടെസ്റ്റ് ക്രിക്കറ്റ് താരമായ മന്‍സൂര്‍ അക്തര്‍ തന്നെ സമീപിച്ചിതായി അക്മല്‍ പറയുന്നു. മന്‍സൂര്‍ അക്തര്‍ ഈ ടീമിന്റെ ഒഫീഷ്യലുകളില്‍ ഒരാളായാണ് പ്രവര്‍ത്തിക്കുന്നത്. ബ്രാംപ്റ്റണിലും ഒണ്ടാറിയോയിലും നടന്ന മത്സരങ്ങളില്‍ ഒത്തുകളിക്കുമോ എന്നാണ് മന്‍സൂര്‍ ചോദിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം അക്മല്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനേയും ഗ്ലോബല്‍ ട്വന്റി-20 അധികൃതരേയും അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 1980-1990 കാലഘട്ടത്തില്‍ പാകിസ്താനെ പ്രതിനിധീകരിച്ച മന്‍സൂര്‍ അക്തര്‍ 19 ടെസ്റ്റിലും 41 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍