UPDATES

കായികം

കരിയറില്‍ താന്‍ തോല്‍ക്കാന്‍ ആഗ്രഹിച്ച മത്സരത്തെ കുറിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറയുന്നു

തന്റെ ക്രിക്കറ്റ് കരിയറില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള സഹോദരന്‍ അജിത് തെന്‍ഡുല്‍ക്കറുമായുള്ള ഓര്‍മ്മ സച്ചിന്‍ പങ്കുവെച്ചു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ കരിയറില്‍ ഒത്തിരിയേറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള മൈതാനമാണ് ബാന്ദ്രയിലെ എംഐജി ക്രിക്കറ്റ് സ്‌റ്റേഡിയം. കഴിഞ്ഞ ദിവസം
സ്‌റ്റേഡിയത്തില്‍ തന്റെ പേരിലുള്ള പവലിയന്‍ സച്ചിന്‍ ഉദ്ഘാടനം ചെയ്തു.  ചടങ്ങിന് ശേഷം തന്റെ ക്രിക്കറ്റ് കരിയറില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള സഹോദരന്‍ അജിത് തെന്‍ഡുല്‍ക്കറുമായുള്ള ഓര്‍മ്മ സച്ചിന്‍ പങ്കുവെച്ചു. കരിയറില്‍ താന്‍ തോല്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്ന മത്സരം സഹോദരന്‍ അജിതിനെതിരെയുള്ള മത്സരമായിരുന്നു സച്ചിന്‍ മനസ് തുറന്നു.

എംഐജി മൈതാനത്ത് നടന്ന സിംഗിള്‍ വിക്കറ്റ് ടൂര്‍ണമെന്റില്‍ രണ്ടു പൂളിലായി മല്‍സരിച്ച താനും സഹോദരനും (അജിത്തും സച്ചിനും) സെമിയില്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ പോരാടി. കരിയറില്‍ ആദ്യമായാണ് ഇങ്ങനെയൊന്ന് ഉണ്ടായത്.

അന്ന് ”ജയിക്കാനല്ല അജിത് ബോള്‍ ചെയ്തത്. അദ്ദേഹത്തിന്റെ ബൗളിംഗില്‍ അത് പ്രകടമായിരുന്നു. ജയിക്കാനല്ല ഞാന്‍ ബാറ്റു ചെയ്തതും. തങ്ങള്‍ ഇരുവര്‍ക്കും പരസ്പരം തോല്‍ക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. താന്‍ മോശമായി കളിക്കുന്നത് മനസിലാക്കിയ അജിത് തന്റെ നേരെ രൂക്ഷമായി നോക്കി. അദ്ദേഹം പറയുമ്പോള്‍ അത് അനുസരിക്കാതെ വയ്യല്ലോ. ഒടുവില്‍ ഞാന്‍ തന്നെ ജയിച്ചു. അജിത് തോറ്റതുമില്ല. .” കോച് രമാകാന്ത് അച്രേക്കര്‍ കഴിഞ്ഞാല്‍ സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അജിത്. തന്റെ ക്രിക്കറ്റ് കരിയറില്‍ നിര്‍ണായകമായ സഹോദരനെ പുകഴ്ത്തി സച്ചിന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍