UPDATES

കായികം

‘അച്ഛന്റെ പേര് ചീത്തയാക്കരുത്’; മുന്‍ ക്രിക്കറ്റ് താരം വിനു മങ്കാദിന്റെ മകന്‍

ഓസ്ട്രേലിയയുടെ ബില്‍ ബ്രൗണിനെ വിനു മങ്കാദ് 1947ല്‍ ഈ രീതിയില്‍ പുറത്താക്കിയതോടെയാണ് വിവാദ റണ്ണൗട്ടിന് മങ്കാദിങ് എന്ന പേര് വരുന്നത്.

ക്രിക്കറ്റില്‍ മങ്കാദിങ് വിവാദം ചര്‍ച്ചയാകുന്നതിനിടെ ‘മങ്കാദിങ്’ എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വിനു മങ്കാദിന്റെ മകന്‍ രാഹുല്‍ മങ്കാദ്. മങ്കാദിങ് എന്ന പ്രയോഗം തന്റെ അച്ഛന്റെ പേര് ചീത്തയാക്കുന്നതായും രാഹുല്‍ മങ്കാദ് പറയുന്നു. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്ലറെ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കിയതിന് ശേഷം തുടങ്ങിയ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഇതേ തുടര്‍ന്നാണ് രാഹുല്‍ മങ്കാദ് പരാതിയുമായി രംഗത്തെത്തുന്നത്.

ഓസ്ട്രേലിയയുടെ ബില്‍ ബ്രൗണിനെ വിനു മങ്കാദ് 1947ല്‍ ഈ രീതിയില്‍ പുറത്താക്കിയതോടെയാണ് വിവാദ റണ്ണൗട്ടിന് മങ്കാദിങ് എന്ന പേര് വരുന്നത്. എന്റെ അച്ഛന്‍ അങ്ങിനെ ചെയ്തു. പക്ഷേ അങ്ങിനെ വിക്കറ്റ് വീഴ്ത്തുന്ന ആദ്യത്തെ ആള്‍ എന്റെ അച്ഛന്‍ ആകണം എന്നില്ല. മങ്കാദിങ് എന്ന വാക്ക് ഉപയോഗിച്ചത് ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരാണ്. ഇങ്ങനെ ഔട്ട് ആവുന്നതിനെ റണ്‍ ഔട്ട് എന്നാണ് വിളിക്കേണ്ടത് എന്ന് ഐസിസി പറഞ്ഞിട്ടുണ്ട്. റണ്‍ ഔട്ട് എന്ന് വിളിക്കുന്നതാണ് ഉചിതം. മൂന്ന് തവണ താക്കീത് നല്‍കിയതിന് ശേഷമാണ് ആ മത്സരത്തില്‍ അച്ഛന്‍ ബില്‍ ബ്രൗണിനെ പുറത്താക്കിയത് എന്നും അറുപത്തിമൂന്നുകാരനായ രാഹുല്‍ മങ്കാദ് പറയുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍