UPDATES

കായികം

കേരളത്തിനെതിരെ വന്‍ റണ്‍മല ഉയര്‍ത്താന്‍ വിദര്‍ഭ; ഉമേഷ് യാദവിന് ഏഴ് വിക്കറ്റ് നേട്ടം

കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ഇതുവരെ 65 റണ്‍സ് ലീഡ് വിദര്‍ഭയ്ക്കുണ്ട്.

രഞ്ജി ട്രോഫി സെമിയില്‍ ആദ്യ ദിനം കേരളത്തിനെതിരെ ശക്തമായി ആഞ്ഞടിച്ച് വിദര്‍ഭ. ബൗളിംഗിലും ബാറ്റിംഗിലും തിളങ്ങി കേരളത്തിന് മുന്നില്‍ വന്‍ റണ്‍മല ഉയര്‍ത്തിയിരിക്കെയാണ് വിദര്‍ഭ നേത്തെ ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിടെ 106 റണ്‍സില്‍ പുറത്താക്കി ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച വിദര്‍ഭ 171 ന് നാല് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ഫയാസ് ഫസല്‍(75)ന്റെ മികച്ച സ്‌കോറിംഗാണ് വിദര്‍ഭയ്ക്ക് നേട്ടമായത്. വസിം ജാഫര്‍(34) ബാറ്റിംഗ് നിരയില്‍ വിദര്‍ഭയ്ക്കായി തിളങ്ങി.

റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ബേസില്‍ തമ്പി പിശുക്ക് കാണിക്കുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ ക്വാര്‍ട്ടറിലെ കേരളത്തിന്റെ ഹീറോയ്ക്ക് ആയിട്ടില്ല. വിദര്‍ഭയുടെ സ്‌കോര്‍ 33 റണ്‍സില്‍ എത്തി നില്‍ക്കെ നിഥീഷ് രാമസ്വാമിയെ മടക്കിയതല്ലാതെ മറ്റൊന്നും ആദ്യ ദിനം കേരളത്തിന് നേട്ടമായിട്ടില്ല. രാവിലെ മഞ്ഞ് മൂടിയ പിച്ചില്‍ നിന്നും ലഭിച്ച ആനുകൂല്യങ്ങളെല്ലാം മുതലാക്കിയായിരുന്നു ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തെ വിദര്‍ഭ തകര്‍ത്തിട്ടത്. ടോസ് ജയിക്കുന്ന ടീമിനാകും ആധിപത്യം ലഭിക്കുകയെന്ന് വ്യക്തമായിരുന്നു. നൂറ് റണ്‍സ് കടക്കാന്‍ പാടുപെട്ട കേരളത്തിന് മുന്നില്‍ വിദര്‍ഭ ഒന്നാം ഇന്നിങ്സില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയാല്‍ കേരളത്തിന്റെ സാധ്യതകളെല്ലാം മങ്ങും. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച ഫോമില്‍ പന്തെറിഞ്ഞ ബേസില്‍ തമ്പിക്കും, സന്ദീപിനും വിദര്‍ഭയെ വിറപ്പിക്കാന്‍ സാധിച്ചിട്ടില്ല. കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ഇതുവരെ 65 റണ്‍സ് ലീഡ് വിദര്‍ഭയ്്ക്കുണ്ട്. വിദര്‍ഭയ്ക്കായി ഉമേഷ് യാദവ് ഏഴ് വിക്കറ്റും രജ്‌നീഷ് മൂന്നു വിക്കറ്റും കൊയ്തു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍