ജഡേജയുടെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോംപിനെ ധോണി സ്റ്റംപ് ചെയ്യുമ്പോള്‍ അംപയറുടെ തീരുമാനത്തിന് പോലും കാത്ത് നില്‍ക്കാതെ താരം ക്രീസ് വിടുകയായിരുന്നു.
ഏകദിന മത്സരങ്ങളില്‍ കൂടുതല്‍ പന്തുകള്‍ നേരിട്ട് ചെറിയ സ്കോറുകള്‍ നേടി വിമര്‍ശകര്‍ക്ക് ഇരയാകുകയാണ് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. ബാറ്റിംഗില്‍ പിന്നോട്ടാണെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് താരം.
OUT! MS Dhoni stumps Peter Handscomb (20) as Ravindra Jadeja strikes! Australia 134/4 in 27.2 overs.#AUSvIND pic.twitter.com/nIYB3M2TZA
— Kaleem Tariq (@kaleemt17) January 15, 2019
ഇപ്പോള്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തില്‍ സ്റ്റംപിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഒരിക്കല്‍കൂടി ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിപ്പിച്ചിരിക്കുകയാണ് ധോണി. ജഡേജയുടെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോംപിനെ ധോണി സ്റ്റംപ് ചെയ്യുമ്പോള്‍ അംപയറുടെ തീരുമാനത്തിന് പോലും കാത്ത് നില്‍ക്കാതെ താരം ക്രീസ് വിടുകയായിരുന്നു. ജഡേജയെ സ്വീപ് ചെയ്യാനുള്ള ഹാന്‍ഡ്സ്കോംപിന്റെ ശ്രമം പരാജയപ്പെടുകയും, ധോണി പന്ത് കൈയിലൊതുക്കി ബെയ്ല്‍സ് ഇളക്കുകയുമായിരുന്നു. തകര്‍പ്പന്‍ സ്റ്റംപിങ്ങിന്റെ വീഡിയോ കാണാം…
#Dhoni and his stumping, is better than any love story. ??❤️#AUSVIND #jadeja pic.twitter.com/TT1T4ENicX
— Safther.Ps (@saftherps) January 15, 2019