UPDATES

കായികം

വെല്ലുവിളികള്‍ നിറഞ്ഞ ലോകകപ്പിനെയാണ് ടീം ഇന്ത്യ നേരിടുന്നത്;വിരാട് കോഹ്‌ലി

ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ ലോകകപ്പിനെയാണ് ടീം ഇന്ത്യ നേരിടാന്‍ പോകുന്നതെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇത് മൂന്നാം തവണയാണ് കോഹ്‌ലി ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കുന്നതെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ താരത്തിന്റേത് ഇത് ആദ്യ ലോകകപ്പാണ്. ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ലോകകപ്പ് തന്നെയാണ് ഇത്. എല്ലാ ടീമുകളും എതിരാളികള്‍ക്ക് മികച്ച വെല്ലുവിളി ഉയര്‍ത്തുന്നവരാണ്. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാന്‍ ടീം ഇന്ത്യക്ക് കഴിയുമെന്നും കോഹ്‌ലി പറഞ്ഞു. മത്സരങ്ങളില്‍ എല്ലാതരത്തിലുള്ള സ്‌കോറുകളും പ്രതീക്ഷിക്കുന്നു. എന്നാല്‍ ബാറ്റിംഗ് നിരയില്‍ പ്രതീക്ഷ അര്‍പ്പിച്ച കോഹ്‌ലി മികച്ച സ്‌കോറുകളും മത്സരങ്ങളില്‍ പ്രതീക്ഷിക്കാമെന്നും പറഞ്ഞു.

ഫോര്‍മാറ്റിന്റെ പ്രത്യേകതക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത്. ടീമുകളെല്ലാം ശക്തരാണ്. അഫ്ഗാനിസ്ഥാന്‍ പോലും അടുത്തകാലത്ത് ഒരുപാട് പുരോഗതി കൈവരിച്ചു. അതുക്കൊണ്ട് തന്നെ എല്ലാ മത്സരത്തിലും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടത് ആവശ്യമെന്നും ലോകകപ്പിന് തിരിക്കും മുമ്പ്
കോഹ്‌ലി മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 1992ന് ശേഷം ഇതാദ്യമായാണ് എല്ലാ ടീമുകളും റൗണ്ട് റോബിന്‍ ഫോര്‍മ്മാറ്റില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍