UPDATES

കായികം

പാകിസ്ഥാനെതിരെയുള്ള ലോകകപ്പ് മത്സരം; ഒടുവില്‍ കോഹ്ലിയും പ്രതികരിച്ചു

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നയാതും കോഹ്‌ലി പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെയുള്ള ലോകകപ്പ് മത്സരങ്ങള്‍ കളിക്കണമെന്നോ ആശയ കുഴപ്പത്തിലിരിക്കെ ഒടുവില്‍ നിലപാടറിയിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും രംഗത്തെത്തി. വിവാദ വിഷയത്തില്‍ നിരവധി പേര്‍ അഭിപ്രായം അറിയിച്ച് രംഗത്ത് വന്നതിന് ശേഷമാണ് കോഹ്‌ലിയും രംഗത്തു വന്നത്. സര്‍ക്കാരും ബിസിസിഐയും എന്ത് നിലപാടെടുക്കുന്നുവോ അത് തന്നെയായിരിക്കും തന്റെയും നിലപാടെന്നും താരം അറിയിച്ചു.

ജൂണ്‍ 16 ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന  ഇന്ത്യ പാകിസ്ഥാനെതിരെയുള്ള മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് അനൗദ്യോഗിക പ്രഖ്യാപനങ്ങള്‍ മാത്രമാണ് പുറത്തു വന്നിട്ടുള്ളു. ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ പ്രഖ്യാപനങ്ങളോ അറിയിപ്പോ നടത്തിയിട്ടില്ലെന്നും കോഹ്‌ലി പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നയാതും കോഹ്‌ലി പറഞ്ഞു.

ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ മത്സരിക്കേണ്ട കാര്യമില്ലെന്നും മത്സരം ബഹിഷ്‌കരിച്ച് ഇന്ത്യ പ്രതിഷേധം അറിയിക്കണമെന്നതാണ് വിഷയത്തില്‍ നിലപാടറിയിച്ച ഭൂരിപക്ഷവും പറഞ്ഞത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണ് പാക്‌സ്ഥാനെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കുന്നതിനെ എതിര്‍ത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍