UPDATES

സോഷ്യൽ വയർ

‘സ്നേഹം ആഘോഷിക്കുന്ന ദിനത്തില്‍ ചില ഭീരുക്കള്‍ വെറുപ്പിന്റെ വിത്തുകള്‍ വിതച്ചു’; ഭീകരാക്രമണത്തില്‍ മനംനൊന്ത് ക്രിക്കറ്റ് താരങ്ങളും

2547 സൈനികരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തെ കുറിച്ച് കേട്ടത് ഞെട്ടലോടെയാണ്. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ട്വീറ്ററില്‍ പറഞ്ഞു. തീവ്രവാദി ആക്രമണത്തില്‍ അനുശോചനം അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റിലെ കൂടുതല്‍ താരങ്ങള്‍ രംഗത്തു വന്നു. ചാവേര്‍ ആക്രമണത്തില്‍ 44 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്.

‘ഈ വേദനയെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും പരിക്കേറ്റ ജവാന്‍മാര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും’ വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു. ഭീകരാക്രമണം കൂടുതല്‍ വേദനയുണ്ടാക്കുന്നതാണ്. ‘സ്നേഹം ആഘോഷിക്കുന്ന ദിനത്തില്‍ തന്നെ ചില ഭീരുക്കള്‍ വെറുപ്പിന്റെ വിത്തുകള്‍ വിതച്ചിരിക്കുന്നു. സൈനികരേയും അവരുടെ കുടുംബത്തേയും എപ്പോഴും പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കും.’ ഇതായിരുന്നു രോഹിത് ശര്‍മ്മയുടെ ട്വീറ്റ്.

ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് എത്രയുംപ്പെട്ടെന്ന് ജീവിതത്തിലലേക്ക് തിരിച്ച് വരാന്‍ സാധിക്കട്ടെ എന്നായിരുന്നു മുന്‍ ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷ്മണിന്റെ കുറിപ്പ്. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ശിഖര്‍ ധവാന്‍, മുഹമ്മദ് കൈഫ്, സുരേഷ് റെയ്ന തുടങ്ങിയവരും എത്തിയിരുന്നു.

2547 സൈനികരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍