UPDATES

കായികം

കുബ്ലെയെ പുറത്താക്കാന്‍ കോഹ്‌ലിയുടെ ഇടപെടല്‍; ഡയാന എഡുല്‍ജിയുടെ ഇമെയില്‍ സന്ദേശം പുറത്തായി

ബിസിസിഐ സിഇഒക്ക് ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോഹ്‌ലി സന്ദേശം അയച്ചതായും എഡുല്‍ജി പറയുന്നു.

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് കോച്ച് അനില്‍ കുബ്ലെയുടെ സ്ഥാനം തെറിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. കുബ്ലെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോഹ്‌ലി നിരന്തരം സന്ദേശങ്ങള്‍ അയച്ചെന്ന് ചൂണ്ടിക്കാട്ടി   ഇടക്കാല ഭരണസമിതി അംഗമായ ഡയാന എഡുല്‍ജി ഭരണസമിതി തലവന്‍ വിനോദ് റായ്ക്ക് അയച്ച സന്ദേശം ചോര്‍ന്നതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ വിവാദം തലപൊക്കുന്നത്.

2017 ജൂണിലാണ് അനില്‍ കുബ്ലെ പരിശീലക സ്ഥാനത്ത് നിന്ന് മാറുന്നത്. കോഹ് ലിയുമായി ഒത്തുപോകാന്‍ കഴിയാത്തതിലെ അതൃപ്തിയും കുബ്ലെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീമുമായുള്ള കരാര്‍ തീരാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് ബിസിസിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു കുംബ്ലെ രാജിവയ്ക്കുന്നത്. കുംബ്ലെയുടെ പരിശീലന രീതികളുമായി ഒത്തുപോവാന്‍ ബുദ്ധിമുട്ടാണെന്ന് ക്യാപ്റ്റന്‍ കോലി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ബിസിസിഐ കുംബ്ലെയുടെ രാജി ചോദിച്ചു വാങ്ങിയതെന്നും എഡുല്‍ജിയുടെ ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.

ഈ സമയങ്ങളില്‍ ബിസിസിഐ സിഇഒക്ക് ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോഹ്‌ലി സന്ദേശം അയച്ചതായും എഡുല്‍ജി പറയുന്നു. പുതിയ കോച്ച് സ്ഥാനത്തേക്കു അപേക്ഷിക്കാനുള്ള തിയ്യതി നീട്ടിയ ബിസിസിഐ രവി ശാസ്ത്രിയെ പരിഗണിക്കുന്നതിനായി അവസരമൊരുക്കിയതായും തുടര്‍ന്ന് അദ്ദേഹത്തെ തന്നെ 2019ലെ ലോകകപ്പ് വരെ നിയമിക്കുകയായിരുന്നു. നിയമങ്ങളെല്ലാം ലംഘിച്ചാണ് ശാസ്ത്രി ഇന്ത്യയുടെ കോച്ചായതെന്നും എഡുല്‍ജി ആരോപിക്കുന്നു.

ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ടീമിനെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിലും അഞ്ച് ടെസ്റ്റ് പരമ്പര വിജയ നേടിയപ്പോഴും ടീമിന്റെ കുബ്ലെ പരിശീലക  സ്ഥാനത്തായിരുന്നപ്പോഴായിരുന്നു. ഇന്ത്യന്‍ വനിതാ ടീമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ക്യാപ്റ്റര്‍ ഹര്‍മന്‍ പ്രീത് സിംഗിനെ ന്യായികരിച്ച് എഡുല്‍ജി രംഗത്ത് വരികയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍