UPDATES

കായികം

കോഹ്‌ലി ഇഷ്ട കളിക്കാരന്‍ തന്നെ പക്ഷെ ഷാഹിദ് അഫ്രീദി പറയുന്നു

രണ്ടുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിട്ട്. ക്യാപ്റ്റനെന്ന നിലയില്‍ പരിചയ സമ്പന്നത നേടാന്‍ സമയമെടുക്കുമെന്നും അഫ്രീദി വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പുകഴ്ത്താത്തവര്‍ ക്രിക്കറ്റ് ലോകത്തുണ്ടാവില്ല. ഓരോ പരമ്പരയും കഴിയുമ്പോഴും പുതിയ റെക്കോര്‍ഡുകള്‍ പോക്കറ്റിലാക്കുന്ന താരത്തിന്റെ മികവ് അസാമാന്യമാണ്.  എന്നാല്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റനായിരുന്ന അഫ്രിദി പറയുന്നത് മറ്റൊന്നാണ്.

വിരാട് കോഹ്‌ലി  തന്റെ ഇഷ്ട കളിക്കാരനാണെന്നും എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ താരത്തിന്റെ പ്രകടനം മോശമാണെന്നാണ് അഫ്രീദി പറയുന്നത്.  ക്യാപ്റ്റനെന്ന നിലയില്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട് കോഹ്‌ലി, ”ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന പരമ്പര വലിയ ആവേശത്തോടെയാണ് കാണുന്നത്. ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ ഈ ഇന്ത്യന്‍ ടീമിന് കഴിയും. പക്ഷെ, കളിക്കാര്‍ ടീമെന്ന നിയില്‍ പോരാടണമെന്നും അഫ്രീദി വ്യക്തമാക്കി.

സൗത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി നാം കണ്ടതാണ്. ഫീല്‍ഡ് വിന്യാസത്തിലും ബൗളിങ് മാറ്റത്തിലും മുന്നേറാനുണ്ട്. രണ്ടുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിട്ട്. ക്യാപ്റ്റനെന്ന നിലയില്‍ പരിചയ സമ്പന്നത നേടാന്‍ സമയമെടുക്കുമെന്നും അഫ്രീദി വ്യക്തമാക്കി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോലിയുടെ ക്യാപ്റ്റന്‍സി സമീപകാലത്ത് ചോദ്യം ചെയ്യപ്പെട്ടിരുന്നു.മുന്‍ താരങ്ങള്‍ കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ പരമ്പര കോഹ്‌ലിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് സൂചന. മുന്‍നിര താരങ്ങളില്ലാത്ത ഓസ്ട്രേലിയ സമീപകാലത്ത് മോശം ഫോമില്‍ കളിക്കുന്ന ടീമാണ്. അതുകൊണ്ടുതന്നെ പരമ്പരവിജയം ഇത്തവണ ഇന്ത്യയ്ക്ക് അസാധ്യമല്ല. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ക്കൂടി കോഹ്‌ലി തിളങ്ങിയാല്‍ ഇന്ത്യയ്ക്ക് പരമ്പര നേട്ടം കൈപ്പിടിയിലൊതുക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍