UPDATES

കായികം

മൈതാനത്ത് ഹെല്‍മെറ്റ് ധരിക്കാതെ പേസര്‍മാരെ നേരിട്ടതെങ്ങനെ? കോഹ്‌ലിക്ക് വിന്‍ഡീസ് ഇതിഹാസത്തിന്റെ മറുപടി

ഒരിക്കലും ഡ്രസ്സിങ് റൂമില്‍ നിന്ന് ഗ്രൗണ്ടിലേക്ക് നടക്കുമ്പോള്‍ പേടി തോന്നിയിട്ടില്ലെന്നും വിവിയന്‍ റിച്ചാര്‍ഡ്സ് പറയുന്നു.

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന് മുമ്പ് വിന്‍ഡീസ് ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്സും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ നടത്തിയ അഭിമുഖം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുകയാണ്. മൈതാനത്ത് ഹെല്‍മെറ്റ് ധരിക്കാതെ ഇത്ര നിര്‍ഭയനായി ച്യൂയിഗംവും ചവച്ച് എങ്ങനെ ബാറ്റ് ചെയ്യാനായി എന്നതായിരുന്നു ഇതിഹാസ താരത്തോട് കോഹ്‌ലി ആദ്യം ചോദിച്ചത്.

തനിക്ക് ഇണങ്ങാത്തതിനാലാണ് ഹെല്‍മറ്റ് ഒഴിവാക്കിയത് എന്നായിരുന്നു റിച്ചാര്‍ഡ്സിന്റെ മറുപടി. ബൗണ്‍സറേറ്റ് പരുക്കേറ്റാലും കൂസലില്ലാതെ കളിക്കാനാവുമെന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നു എന്നും കോലിയോട് ഇതിഹാസ താരം വ്യക്തമാക്കി. താരങ്ങളുടെ സുരക്ഷയെ കരുതി നെക്ക് ഗാര്‍ഡ് നിര്‍ബന്ധമാക്കുന്ന കാലത്താണ് റിച്ചാര്‍ഡ്സിന്റെ വെളിപ്പെടുത്തലുകള്‍. ച്യൂയിംഗം ചവച്ച് ക്രീസിലേക്ക് നടന്ന് ഭയരഹിതമായി ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു റിച്ചാര്‍ഡ്സ്.

ഒരിക്കലും ഡ്രസ്സിങ് റൂമില്‍ നിന്ന് ഗ്രൗണ്ടിലേക്ക് നടക്കുമ്പോള്‍ പേടി തോന്നിയിട്ടില്ലെന്നും വിവിയന്‍ റിച്ചാര്‍ഡ്സ് പറയുന്നു. ക്രിക്കറ്റില്‍ എപ്പോഴും ആധിപത്യമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ആ ആത്മവിശ്വാസമാണ് ഒട്ടും കൂസലില്ലാതെ ക്രീസില്‍ നില്‍ക്കാന്‍ സഹായിച്ചതെന്നും വിന്‍ഡീസ് താരം വ്യക്തമാക്കുന്നു. ഉള്ളിലുള്ള കരുത്തില്‍ എപ്പോഴും വിശ്വാസമുണ്ടായിരുന്നുവെന്നും വിവ് റിച്ചാര്‍ഡ്സ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍