UPDATES

കായികം

കോഹ്‌ലി എത്ര ഏകദിന സെഞ്ച്വറികള്‍ നേടും? പ്രവചനവുമായി മുന്‍ താരം

പോര്‍ട്ട് ഓഫ് സ്പെയ്നില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തിലാണ് കോഹ്‌ലി 42-ാം സെഞ്ചുറിയിലെത്തിയത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കരിയറിലെ മികച്ച പ്രകനവുമായി മുന്നോട്ട് പോകുമ്പോള്‍ നിരവധി റെക്കോര്‍ഡുകളാണ് താരം സ്വന്തമാക്കുന്നത്. ഇതിഹാസങ്ങളുടെ വരെ റെക്കോര്‍ഡുകള്‍ കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ താരം സ്വന്തമാക്കുകയാണ്. ഏകദിനത്തിലെ നാല്‍പ്പത്തിയൊമ്പത് സെഞ്ചുറികളെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകരാന്‍ അധികനാളില്ലെന്നതും ഉറപ്പായി കഴിഞ്ഞു. ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി 229 ഇന്നിംഗ്സുകളില്‍ നിന്ന് ഇതിനകം 42 ശതകങ്ങള്‍ നേടിക്കഴിഞ്ഞു. ഇനിയും ഏറെക്കാലം കരിയര്‍ ബാക്കിനില്‍ക്കുന്ന കോഹ് ലിയുടെ സെഞ്ചുറിവേട്ട എത്രയായിരിക്കുമെന്നും ആരാധകര്‍ ചിന്തിക്കുന്നുണ്ടാകും.

കോഹ്‌ലി എത്ര ഏകദിന സെഞ്ചുറി നേടുമെന്ന കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ പ്രവചനം നടത്തിയിരിക്കുകയാണ്. കോഹ്‌ലി ഏകദിന കരിയറില്‍ 75-80 സെഞ്ചുറി നേടുമെന്ന് ജാഫര്‍ ട്വീറ്റ് ചെയ്തു. 49 സെഞ്ചുറികളുമായി സച്ചിന്‍ മാത്രമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്. 452 ഇന്നിംഗ്സില്‍ നിന്നാണ് സച്ചിന്‍ ഇത്രയും സെഞ്ചുറികള്‍ നേടിയത്.

പോര്‍ട്ട് ഓഫ് സ്പെയ്നില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തിലാണ് കോഹ്‌ലി 42-ാം സെഞ്ചുറിയിലെത്തിയത്. സെഞ്ചുറി പ്രകടനത്തിനിടെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ഏകദിന റണ്‍വേട്ട(11363) മറികടന്ന കോലി എട്ടാം സ്ഥാനത്തും ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമതുമെത്തി. ഏകദിന റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന സച്ചിന്റെ സമ്പാദ്യം 463 മത്സരങ്ങളില്‍ നിന്ന് 18,426 റണ്‍സാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍