UPDATES

കായികം

സച്ചിന്റെ ഈ റെക്കോര്‍ഡ് കോഹ്‌ലിക്ക് തകര്‍ക്കാന്‍ സാധിക്കില്ല; വീരേന്ദര്‍ സേവാഗ്

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഏകദിനത്തില്‍ കോഹ്‌ലി 43 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കി

ലോകത്തിലെ മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിഹാസങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഏറെ മുന്നിലാണ്. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ നിന്ന് കോഹ്‌ലി സ്വന്തമാക്കുകയാണ്. എന്നാല്‍ കോഹ്‌ലിക്ക് തകര്‍ക്കാന്‍ കഴിയാത്ത സച്ചിന്റെ റെക്കോര്‍ഡിനെ കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്.  അതേസമയം കോഹ്‌ലി സച്ചിന്റെ മിക്ക റെക്കോര്‍ഡുകളും തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും സേവാഗ് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ താരങ്ങളില്‍ ഏറ്റവും മികച്ച താരം കോഹ്‌ലി തന്നെയാണെന്നും സെവാഗ് പറഞ്ഞു.

‘ഇപ്പോഴത്തെ താരങ്ങളില്‍ ഏറ്റവും മികച്ചയാള്‍ കോഹ്‌ലി തന്നെയാണ്. സെഞ്ചുറികള്‍ നേടുന്ന കാര്യത്തിലും റണ്‍സ് അടിച്ചുകൂട്ടുന്ന കാര്യത്തിലും കോഹ്‌ലി തന്നെയാണ് മികച്ചത്. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മിക്ക റെക്കോര്‍ഡുകളും കോഹ്‌ലി തകര്‍ക്കുമെന്ന് എനിക്കുറപ്പുണ്ട്’ സെവാഗ് പറഞ്ഞു.

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഏകദിനത്തില്‍ കോഹ്‌ലി 43 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കി. പട്ടികയില്‍ ഒന്നാമതുള്ള സച്ചിന്
49 സെഞ്ചുറികളാണുള്ളത്. 463 ഏകദിനങ്ങളില്‍നിന്നാണിത്. ഇത്രയും മല്‍സരങ്ങളില്‍നിന്ന് 44.83 റണ്‍ ശരാശരിയില്‍ 18,426 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. കോഹ്‌ലിക്കാകട്ടെ, 239 ഏകദിനങ്ങളില്‍നിന്ന് 60.31 റണ്‍ ശരാശരിയുണ്ട്. അതേസമയം, ടെസ്റ്റില്‍ സച്ചിന്റെ റെക്കോര്‍ഡുകള്‍ കോഹ്ലിക്ക് അകലെയാണ്. സച്ചിന്റെ പേരില്‍ 200 ടെസ്റ്റുകളിലെ 329 ഇന്നിങ്‌സുകളില്‍നിന്നായി 51 സെഞ്ചുറികളുണ്ട്. 77 ടെസ്റ്റിലെ 131 ഇന്നിങ്‌സുകളില്‍നിന്ന് 25 സെഞ്ചുറികളാണ് കോഹ്‌ലിയുടെ സമ്പാദ്യം.

ടെസ്റ്റില്‍ 200 മല്‍സരങ്ങള്‍ കളിച്ച സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോഹ്‌ലിക്കു സാധിച്ചേക്കില്ലെന്നാണ് സേവാഗ് പറയുന്നത്. കോഹ്‌ലിക്കെന്നല്ല, ആര്‍ക്കും തന്നെ ഈ റെക്കോര്‍ഡ് തകര്‍ക്കാനാകില്ലെന്നും സെവാഗ് അഭിപ്രായപ്പെട്ടു. ‘കോഹ്‌ലിയുടെയും സ്മിത്തിന്റെയും ബാറ്റിങ് ശൈലികള്‍ താരതമ്യപ്പെടുത്തിയാല്‍, കണ്ണുകള്‍ക്കു കൂടുതല്‍ ഇമ്പകരം കോഹ്‌ലിയുടെ ബാറ്റിങ്ങാണ്. ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ കോഹ്‌ലി തന്നെയാണെന്നും സെവാഗ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍