UPDATES

കായികം

‘ഇതിലും ഇരട്ടി പരിഗണന ലഭിക്കേണ്ടവരാണവര്‍’; ക്രിക്കറ്റിനെക്കാള്‍ പ്രധാനപ്പെട്ടതാണ് മറ്റ് കായിക ഇനങ്ങളെന്ന് വീരേന്ദര്‍ സേവാഗ്

1999 നും 2013 നും ഇടയില്‍ 104 ടെസ്റ്റുകളും 251 ഏകദിനങ്ങളും സേവാഗ് കളിച്ചിട്ടുണ്ട്.

ഒളിംപിക്‌സും കോമണ്‍വെല്‍ത്ത് ഗെയിംസും ഉള്‍പ്പെടെയുള്ളവ ക്രിക്കറ്റിനെക്കാള്‍ പ്രധാനപ്പെട്ടവയാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. മുംബൈയില്‍ പുസ്തക പ്രകാശനന പരിപാടിയില്‍ സംസാരിക്കവെയാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം. രണ്ട് അത്‌ലീറ്റുകളെ സേവാഗ് ഇന്റര്‍വ്യൂ ചെയ്യുന്ന രീതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാജ്യത്ത് ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന അത്ലിറ്റുകള്‍ക്കും മറ്റു കായികതാരങ്ങള്‍ക്കും ലഭിക്കുന്നില്ല. ഒളിമ്പിക്‌സും കോമണ്‍വെല്‍ത്ത് ഗെയിമുകളും ക്രിക്കറ്റിനേക്കാള്‍ വലുതാണെന്ന് ഞാന്‍ എപ്പോഴും കരുതിയിരുന്നു. ഈ കായികതാരങ്ങള്‍ക്ക് നല്ല ഭക്ഷണം, പോഷകവും ഫിസിയോയുടെയും പരിശീലകരുടെയും സേവനവും ഉള്‍പ്പെടെ മറ്റു മേഖലകളിലെ കായിക താരങ്ങള്‍ക്കെല്ലാം ഉറച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതിയിരുന്നത് സേവാഗ് പറഞ്ഞു.

കായിക താരങ്ങളെ ഇപ്പോള്‍ നേരിട്ട് കണ്ടുമുട്ടിയപ്പോഴാണ് ക്രിക്കറ്റ് താരങ്ങള്‍ക്കു ലഭിക്കുന്ന സൗകര്യത്തിന്റെ 20 ശതമാനം പോലും ഇവര്‍ക്കു കിട്ടുന്നില്ല. ഇപ്പോള്‍ ലഭിക്കുന്നതിലും എത്രയോ ഇരട്ടി പരിഗണന ലഭിക്കാന്‍ അര്‍ഹരാണ് ഈ താരങ്ങളെല്ലാം. കാരണം, ഇന്ത്യയ്ക്കായി മെഡലുകള്‍ വാരിക്കൂട്ടുന്നവരാണ് ഇവര്‍’ സേവാഗ് പറഞ്ഞു. ”ക്രിക്കറ്റ് താരങ്ങളുടെ കരിയറില്‍ പരിശീലകര്‍ക്ക് വലിയ പങ്കുണ്ട്, പക്ഷേ ഞങ്ങള്‍ അവര്‍ക്ക് ശരിയായ ക്രെഡിറ്റ് നല്‍കുന്നില്ല, ഞങ്ങള്‍ അത് സ്വയം സൂക്ഷിക്കുന്ന പ്രവണതയുണ്ട്,” സേവാഗ് പറഞ്ഞു.

‘ക്രിക്കറ്റ് താരങ്ങളുടെ ജീവിതത്തില്‍ പരിശീലകര്‍ക്കു വലിയ റോളുണ്ട്. എങ്കിലും അര്‍ഹിക്കുന്ന പരിഗണന നാം പരിശീലകര്‍ക്കു നല്‍കുന്നുണ്ടോ എന്ന് സംശയമുണ്ട്. രാജ്യത്തിനായി കളിക്കാന്‍ തുടങ്ങുമ്പോള്‍, ക്രിക്കറ്റ് കളിക്കാര്‍ അവരുടെ പരിശീലകരെ മറക്കുന്നു, രാജ്യത്തിനായി കളിക്കാന്‍ ആരംഭിക്കുമ്പോള്‍ അവരുടെ സേവനം ആവശ്യമില്ല എന്നതായിരിക്കാം കാരണം. പിന്നീട് പഴയ പരിശീലകനെ കാണാനോ സംസാരിക്കാനോ പോലും സമയം കിട്ടില്ല. മറ്റു കായിക ഇനങ്ങളില്‍ അങ്ങനെയല്ലെന്നും സേവാഗ് പറഞ്ഞു. 1999 നും 2013 നും ഇടയില്‍ 104 ടെസ്റ്റുകളും 251 ഏകദിനങ്ങളും സേവാഗ് കളിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍