UPDATES

കായികം

കുറച്ചു നാളത്തേക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കില്ല; പ്രഖ്യാപനവുമായി പാക് സൂപ്പര്‍ താരം

പാകിസ്ഥാന് വേണ്ടി 27 ടെസ്റ്റ് മത്സരങ്ങളില്‍ 83 വിക്കറ്റുകള്‍വീഴ്ത്തിയിട്ടുണ്ട് റിയാസ്

കുറച്ചു നാളത്തേക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് എന്നറിയിച്ചിരിക്കുകയാണ് പാക് പേസര്‍ വഹാബ് റിയാസ്. കഴിഞ്ഞദിവസമാണ് താരം ഇങ്ങനെയൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ശനിയാഴ്ച തുടങ്ങാനിരിക്കുന്ന ഖ്വയിദ് ഇ അസം ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്‍ണമെന്റിലും താന്‍ കളിക്കാനുണ്ടാകില്ലെന്ന് റിയാസ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് നാളുകളായുള്ള ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ പ്രകടനവും നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ വരാനിരിക്കുന്ന പോരാട്ടങ്ങളും നോക്കിയതിന് ശേഷമാണ് തല്‍ക്കാലം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് പറയുന്ന റിയാസ്, ഏകദിന, ടി20 മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ തീരുമാനം തന്നെ സഹായിക്കുമെന്ന് പ്രത്യാശയും പ്രകടിപ്പിച്ചു. അതേ സമയം എത്ര നാളത്തേക്കാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.നേരത്തെ അപ്രതീക്ഷിതമായി ഏകദിന ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ ഇടം ലഭിച്ച റിയാസ്, ടൂര്‍ണമെന്റില്‍ അവരുടെ മികച്ച താരങ്ങളില്‍ ഒരാളായിരുന്നു. പാകിസ്ഥാന് വേണ്ടി 27 ടെസ്റ്റ് മത്സരങ്ങളില്‍ 83 വിക്കറ്റുകള്‍വീഴ്ത്തിയിട്ടുണ്ട് റിയാസ്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍