UPDATES

കായികം

ബുംറയുടെ മികവിനെ പ്രശംസിച്ച് മുന്‍ പാക് താരം വസിം അക്രം

ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ബുംറയുടെ കരിയറില്‍ നിര്‍ണായകമായത്.

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മികവിനെ പ്രശംസിക്കുകയാണ് മുന്‍ പാക് നായകന്‍ വസിം അക്രം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും മികച്ച യോര്‍ക്കറുകള്‍ എറിയാന്‍ കഴിയുന്ന താരമാണ് ബുംറയെന്ന് വസിം അക്രം പറയുന്നു. 2018ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമായിരുന്നു ബുംറ. അടുത്തിടെ സമാപിച്ച ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ബുംറയുടെ കരിയറില്‍ നിര്‍ണായകമായത്.

ഈ മികവ് നിര്‍ത്തിയാണ് ആസ്ട്രേലിയ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചതും. ലോകകപ്പ് മുന്‍നിര്‍ത്തിയായിരുന്നു അത്.അതിനാല്‍ തന്നെ ലോകകപ്പില്‍ ബുംറ തന്നെയാവും ഇന്ത്യയുടെ പേസ് ഡിപാര്‍ട്‌മെന്റിനെ നയിക്കുക. പന്തെറിയുമ്പോഴുള്ള ബുംറയുടെ ആക്ഷന്‍ അപകടം വിതച്ചതാണെന്നും ബാറ്റ്സ്മാന്മാര്‍ക്ക് അത്ര പെട്ടെന്ന് മനസിലാക്കാനാവില്ലെന്നും അക്രം പറയുന്നു.

അക്രമിന്റെ വാക്കുകള്‍ ഇങ്ങനെ; നിലവില്‍ ഏറ്റവും മികച്ച രീതിയില്‍ യോര്‍ക്കറുകള്‍ എറിയുന്നത് ബുംറയാണ്, വ്യത്യസ്തമായ ആക്ഷനാണ് അദ്ദേഹത്തിന്റേത്. മികച്ച പേസില്‍ പന്തെറിയാനും മറ്റ് ബൗളറമാരില്‍ നിന്ന് വ്യത്യസ്തനാകാനും അദ്ദേഹത്തെ ഇത് സഹായിക്കുന്നു. മറ്റ് ബൗളര്‍മാരെ അപേക്ഷിച്ച് പന്ത് സ്വിങ് ചെയ്യിക്കാന്‍ ബുംറക്ക് പ്രത്യേക കഴിവുണ്ട്. താനും വഖാര്‍ യൂനിസും കളിച്ചിരുന്നതുപോലെ ഏകദിനത്തില്‍ മാത്രമാകാതെ ടെസ്റ്റിലും ബുംറ യോര്‍ക്കറുകള്‍ എറിയുന്നു. അതേസമയം ആസ്ട്രേലിയയില്‍ ടെസ്റ്റ്-ഏകദിന പരമ്പര സ്വന്തമാക്കിയ നായകന്‍ വിരാട് കോഹ്ലിയെയും അക്രം പുകഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍