UPDATES

കായികം

രഞ്ജി ട്രോഫി മത്സരങ്ങളിൽ 11000 റൺസ്; 42 ആം വയസ്സിലും സെഞ്ച്വറി നേട്ടം : വസീം ജാഫര്‍ ബാറ്റ് വീശിയത് ചരിത്രത്തിലേക്ക്

284 പന്തുകളില്‍ നിന്ന് 13 ഫോറുകളും രണ്ട് സിക്സുകളും സഹിതം 153 റണ്‍സാണ് ജാഫര്‍ വിദര്‍ഭയ്ക്കായി അടിച്ച് കൂട്ടിയത്. 153 റണ്‍സെടുത്ത് ജാഫര്‍ റണ്‍ ഔട്ടാവുകയായിരുന്നു.

രഞ്ജി ചരിത്രത്തില്‍ 11000 റണ്‍സ് ക്ലബിലെത്തുന്ന ആദ്യതാരമെന്ന റെക്കാഡ്
സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ഇന്ത്യന്‍ ടീമില്‍ ഇടം നേടിയപ്പോഴെല്ലാം ബാറ്റിംഗ് മികവുകൊണ്ട് ഏറെ പ്രശംസ നേടിയ താരമായിരുന്നും വസിം ജാഫര്‍. ബറോഡക്കെതിരെ വിദര്‍ഭക്കായി വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കേയാണ് ജാഫര്‍ നേട്ടത്തിലെത്തിയത്. രഞ്ജിയില്‍ പതിനായിരം ക്ലബിലെത്തിയ ആദ്യ താരം കൂടിയാണ് ജാഫര്‍. അമോല്‍ മസുംദാറും(9,202) ദേവേന്ദ്ര ബന്ദേലയുമാണ്(9,201) രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

രഞ്ജിയില്‍ 11000 റണ്‍സ് കുറിച്ച താരം മത്സരത്തില്‍ 42 ാം വയസിലും സെഞ്ച്വറി നേട്ടം കുറിച്ചത്  ക്രിക്കറ്റ് പ്രേമികളെ അമ്പരിപ്പിച്ചിരിക്കുന്നു. 284 പന്തുകളില്‍ നിന്ന് 13 ഫോറുകളും രണ്ട് സിക്സുകളും സഹിതം 153 റണ്‍സാണ് ജാഫര്‍ വിദര്‍ഭയ്ക്കായി അടിച്ച് കൂട്ടിയത്. 153 റണ്‍സെടുത്ത് ജാഫര്‍ റണ്‍ ഔട്ടാവുകയായിരുന്നു.

മത്സരത്തില്‍ ജാഫറെ കൂടാതെ വിദര്‍ഭ നായകന്‍ ഫയിസ് ഫസലും സെഞ്ച്വറി നേടി. 151 റണ്‍സാണ് ഫസല്‍ അടിച്ച് കൂട്ടിയത്. ഇരുവരുടേയും ബാറ്റിംഗ് മികവില്‍ വമ്പന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ് വിദര്‍ഭ. ഇക്കുറി ആദ്യ രണ്ട് രഞ്ജി മത്സരങ്ങളില്‍ പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ഈ സീസണില്‍ ഇതേ വരെ കളിച്ച നാല് ഇന്നിംഗ്സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി മാത്രമായിരുന്നു താരം നേടിയിരുന്നത്. ഇതോടെ ജാഫറിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് താരം ഫോമിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ വര്‍ഷം വിദര്‍ഭയെന്ന കൊച്ചു ടീമിനെ രഞ്ജി കിരീട നേട്ടത്തിലെത്തിച്ച് ജാഫര്‍ അമ്പരപ്പിച്ചിരുന്നു. 2015 മുതല്‍ വിദര്‍ഭയുടെ താരമായ ജാഫര്‍ പ്രതിഫലം വാങ്ങാതെയാണ് ടീമിനായി കളിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍