UPDATES

കായികം

ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിനിടയില്‍ കാണികളെ രസിപ്പിച്ച അമ്പയര്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

മത്സരത്തില്‍ ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു നിഗല്‍ലോംഗിന്റെ രസകരമായ പ്രവൃത്തികള്‍.

ക്രിക്കറ്റില്‍ താരങ്ങള്‍ തമ്മിലുള്ള സ്‌ളെഡ്ജിംഗ്‌ ഇഷ്ടപ്പെടുന്നവര്‍ ഉണ്ടെങ്കില്‍ മത്സരങ്ങള്‍ക്കിടെ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും ആരാധകര്‍ ഏറ്റെടുക്കും.  കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡും ഇന്ത്യയും തമ്മില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെയായിരുന്നു കാണികളെ ചിരിപ്പിക്കുന്ന സംഭവം നടന്നത്. മൈതാനത്തെ തന്റെ നീക്കങ്ങളിലൂടെ കാണികളെ രസിപ്പിച്ച അമ്പയറുടെ വീഡിയോ ആണ് സോഷ്യമീഡിയയില്‍ തരംഗമാകുന്നത്. ബില്ലി ബൗഡനേയും, ഡേവ് ഷെപ്പേഡിനെപ്പോലെയും കാണികളെ രസിപ്പിക്കുന്ന അമ്പയര്‍മാര്‍ നിലവില്‍ ക്രിക്കറ്റില്‍ വളരെ കുറവാണ്. ഗൗരവംപിടിച്ചിരിക്കുന്ന അമ്പയര്‍മാര്‍ക്കിടയില്‍ തന്റെ പ്രവൃത്തിയിലൂടെ വ്യത്യസ്തനായിരിക്കുകയാണ് ഇപ്പോള്‍ ഇംഗ്ലണ്ട് അമ്പയര്‍ നിഗല്‍ ലോംഗ്.

 

മത്സരത്തില്‍ ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു നിഗല്‍ലോംഗിന്റെ രസകരമായ പ്രവൃത്തികള്‍. മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ പന്തെറിയുന്നതിനിടെ തന്റെ കൈയില്‍ വേദനയെടുക്കുന്നത് പോലെ അഭിനയിച്ച ലോംഗ്, കിവി ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍
റണ്ണൗട്ടില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടപ്പോളും രസകരമായ നീക്കങ്ങളുമായി കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ലോംഗിന്റെ ഈ പ്രവൃത്തികളുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍