UPDATES

കായികം

ലോകകപ്പിന് ഇന്ത്യ കരുതി തന്നെയാണ് ഇറങ്ങുന്നത് ചീഫ്  സെലക്ടര്‍ പറയുന്നു

പരിശീലകന്‍ രവിശാസ്ത്രിയും ലോകകപ്പ് ടീമിലുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ മതിയായ വിശ്രമം അനുവദിക്കുന്ന കാര്യത്തില്‍ ക്യാപ്റ്റന്മാരോടും ഫ്രാഞ്ചൈസികളോടും ആവശ്യപ്പെടുമെന്ന് അറിയിച്ചിരുന്നു

ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്യാമ്പ്. ലോകകപ്പില്‍ ഏറ്റവും മികവുള്ള താരങ്ങളെ തെരഞ്ഞെടുക്കുന്നതിനോടൊപ്പം ഇപ്പോള്‍ നന്നായി കളിക്കുന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്  സെലക്ടര്‍മാര്‍. ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് 18 താരങ്ങളെ തങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഈ താരങ്ങളെ റൊട്ടേഷനിലൂടെ കളിപ്പിക്കുമെന്നും ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് പറഞ്ഞു. ലോകപ്പിന്റെ സാധ്യതാ ടീമിലുള്ള താരങ്ങളുടെ ജോലി ഭാരം കുറയ്ക്കുന്നതിന് വേണ്ടി താരങ്ങളുടെ ഐപിഎല്‍ ടീമുകളോട് തങ്ങള്‍ സംസാരിക്കാനിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തങ്ങള്‍ 18 താരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ മാറ്റിമാറ്റി കളിപ്പിക്കും. ഈ താരങ്ങളുടെ ജോലിഭാരം കൂടുതലായതിനാല്‍ അത് കുറയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തങ്ങള്‍ നടത്തും. ഇതിനായി താരങ്ങളുടെ ഐപിഎല്‍ ടീമുകളുമായി സംസാരിക്കാന്‍ തയ്യാറെടുക്കുകയാണ്. എം എസ് കെ പ്രസാദ് പറഞ്ഞു.

നേരത്തെ പരിശീലകന്‍ രവിശാസ്ത്രിയും ലോകകപ്പ് ടീമിലുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ മതിയായ വിശ്രമം അനുവദിക്കുന്ന കാര്യത്തില്‍ ക്യാപ്റ്റന്മാരോടും ഫ്രാഞ്ചൈസികളോടും ആവശ്യപ്പെടുമെന്ന് അറിയിച്ചിരുന്നു. ലോകകപ്പിന് മുന്‍പ് പൂര്‍ണ ഫിറ്റ്‌നസോടെയിരിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാലാണ് ഇത്തരമൊരു നീക്കമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍