UPDATES

കായികം

കളി മോശമായപ്പോള്‍ പ്രതിഫല തുക തിരിച്ച് നല്‍കാനൊരുങ്ങി; പാക് താരം കൈയ്യടി നേടുകയാണ്

കഴിഞ്ഞ സീസണ്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഷഹീന്‍ അഫ്രീദിയുടേത്.

പാകിസ്ഥാന്‍ സീനിയര്‍ ടീമിലെ പതിനെട്ട് വയസ് മാത്രം പ്രായമുള്ള  യുവതാരമാണ് ഷഹീന്‍ അഫ്രീദി. ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ച് കൊണ്ടിരിക്കുന്ന താരമാണ് ഈ ഇടം കൈയ്യന്‍ പേസര്‍. കഴിഞ്ഞ സീസണ്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ താരംനടത്തിയ നീക്കമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചായാകുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മൂന്നാം സീസണ്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്വലാണ്ടേഴ്സിന്റെ താരമായിരുന്നു ഷഹീന്‍ അഫ്രീദി. ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങളില്‍ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച ഈ യുവതാരം ഇതേത്തുടര്‍ന്ന് ടീം മാനേജ്മെന്റിന് തന്റെ പ്രതിഫലത്തുക തിരിച്ചുനല്‍കാന്‍ തയ്യാറായിരുന്നതായും അതിന് വേണ്ടി മാനേജ്മെന്റിനെ സമീപിച്ചിരുന്നതായുമാണ് റിപാര്‍ട്ടുകള്‍ പറയുന്നത്. പാകിസ്ഥാനിലെ പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റായ ഫൈസാന്‍ ലഖാനിയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ ഷഹീന്‍ അഫ്രീദിയെ വാഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

കഴിഞ്ഞ സീസണ്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഷഹീന്‍ അഫ്രീദിയുടേത്. ഇതേത്തുടര്‍ന്ന് നിരാശനായ ഷഹീന്‍ ഉടന്‍തന്നെ തന്റെ ടീമായ ലാഹോര്‍ ക്വലാണ്ടേഴ്സ് മാനേജ്മെന്റുമായി ബന്ധപ്പെടുകയും തനിക്ക്‌നല്‍കിയ പ്രതിഫലത്തുക തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് ലാഹോര്‍ മാനേജ്മെന്റിനെ അറിയിക്കുകയുമായിരുന്നു. എന്നാല്‍ മാനേജ്മെന്റും, അന്ന് ലാഹോര്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ബ്രണ്ടന്‍ മക്കല്ലവും ചേര്‍ന്ന് ഷഹീനെ ഇതില്‍ പിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു. നിരാശാജനകമായ പ്രകടനങ്ങളോടെ സീസണ്‍ തുടങ്ങിയ ഷഹീന്‍ പിന്നീട് തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെക്കുകയും സീസണില്‍ ടീമിലെ നിര്‍ണായക താരമായി മാറുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍