UPDATES

കായികം

അഴിമതി ആരോപണം; വിലക്ക് നേരിടുന്ന ജയസൂര്യയെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍

ഐസിസി നിയോഗിച്ച അന്വേഷണ കമ്മീഷനുമായി ജയസൂര്യ യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല.

ക്രിക്കറ്റില്‍നിന്നും രണ്ടുവര്‍ഷത്തെ വിലക്കുലഭിച്ച മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റനും സഹതാരവുയിരുന്ന  മഹേള ജയവര്‍ധനെ. ഐസിസിയുടെ അന്വേഷണ കമ്മീഷനുമായി സഹകരിക്കാത്തതിനെ വിമര്‍ശിച്ചാണ് ജയവര്‍ധന രംഗത്തെത്തിയത്. അഴിമതി ആരോപണത്തില്‍ സത്യമുണ്ടെന്ന് വ്യക്തമാക്കിയാണ് ജയസൂര്യയെ ഐസിസി രണ്ടുവര്‍ത്തേക്ക് ക്രിക്കറ്റിലെ എല്ലാ മേഖലയില്‍ നിന്നും വിലക്കിയത്.

ശ്രീലങ്കന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് ദു:ഖകരമായ ദിവസമാണെന്ന് ജയവര്‍ധനെ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ പ്രധാന താരത്തിനാണ് രണ്ടുവര്‍ഷത്തേക്ക് വിലക്ക് ലഭിച്ചത്. ജയസൂര്യ ഐസിസിയുമായി സഹകരിക്കാതിരുന്നത് എന്തിനായിരുന്നു ? അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് അടുത്ത തലമുറയ്ക്ക് ഒരു മാതൃകയാകുമായിരുന്നു. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരാളും അഴിമതി തുറന്നുകാട്ടാന്‍ സഹായിക്കേണ്ടതാണെന്നും ജയവര്‍ധനെ സൂചിപ്പിച്ചു.

ശ്രീലങ്കന്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായിരിക്കെ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇപ്പോഴത്തെ നടപടി. ഐസിസി നിയോഗിച്ച അന്വേഷണ കമ്മീഷനുമായി ജയസൂര്യ യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ജയസൂര്യ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായില്ല. ഇതേതുടര്‍ന്ന് താരം കുറ്റക്കാരനാണെന്ന് കമ്മറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശ്രീലങ്കയുടെ ലോകകപ്പ് ഹീറോ ആയിരുന്ന ജയസൂര്യ 445 ഏകദിന മത്സരങ്ങളില്‍നിന്നും 28 സെഞ്ച്വറിയുള്‍പ്പെടെ 13430 റണ്‍സ് നേടിയിട്ടുണ്ട്. 110 ടെസ്റ്റുകളില്‍ 14 സെഞ്ച്വറി ഉള്‍പ്പെടെ 6973 റണ്‍സും നേടി. ഏകദിനത്തില്‍ 323 വിക്കറ്റുകളും താരത്തിന്റേതായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍