UPDATES

കായികം

ആരും സ്വന്തമാക്കാത്ത നേട്ടവും ക്രിസ് ഗെയിലിന് സ്വന്തം; ഒറ്റമത്സരത്തില്‍ കരീബിയന്‍ താരം നേടിയ റെക്കോര്‍ഡുകള്‍ ഇവയാണ്

തുടര്‍ച്ചയായി 4 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതോടെ വീന്‍ഡീസ് പരാജയപ്പെടുകയയിരുന്നു.

ഗ്രനേഡയില്‍ ഇംഗ്ലണ്ടിനെതിവെരയുള്ള നാലാം ഏകദിനം വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയിയിലിന് നേട്ടങ്ങളുടേതായിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 419 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന്റെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഗെയില്‍ 97 പന്തില്‍ 162 റണ്‍സാണ് നേടിയത്. വെടിക്കെട്ട് ബാറ്റിംഗിലൂടെ ക്രിക്കറ്റിലെ ചില റെക്കോര്‍ഡുകളും താരം സ്വന്തമാക്കി.

ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സു തികച്ച് കൈയ്യടി നേടി താരം. ഈ നേട്ടത്തിലെത്തുന്ന രണ്ടാം വിന്‍ഡീസ് താരമാണ് ക്രിസ് ഗെയില്‍. ഇതിഹാസ താരം ബ്രയാന്‍ ലാറയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ വിന്‍ഡീസ് താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്ക്കുന്ന പതിനാലാമത്തെ ക്രിക്കറ്റര്‍ കൂടിയാണ് ഗെയില്‍. ഒപ്പം മറ്റൊരു റെക്കോര്‍ഡും താരം നേടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 സിക്‌സറുകള്‍ തികയ്ക്കുന്ന ആദ്യ താരമായും മത്സരത്തിനിടെ ഗെയില്‍ മാറി. ഷഹീദ് അഫ്രീദിയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ 300 സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടവും ഗെയില്‍ സ്വന്തമാക്കി.

ഈ പമ്പരയിലെ മൂന്ന് ഇന്നിംഗ്‌സുകളില്‍ നിന്ന് 30 സിക്‌സറുകളാണ് ഗെയില്‍ അടിച്ചുകൂട്ടിയത്. ഇതോടെ ഒരു ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടം ഗെയിലിന് സ്വന്തമായി. മത്സരത്തില്‍ 14 സിക്‌സറുകളാണ് ഗെയില്‍ നേടിയത്. ഇത് നാലാം തവണയാണ് താരം ഒരു ഏകദിന മത്സരത്തില്‍ പത്തോ അതിലധികമോ സിക്‌സറുകള്‍ നേടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവും ഗെയിലാണ്. മത്സരത്തില്‍ 17 പന്തില്‍ ജയിക്കാന്‍ 30 റണ്‍സ് മതിയായിരുന്നെങ്കിലും തുടര്‍ച്ചയായി 4 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതോടെ വീന്‍ഡീസ് പരാജയപ്പെടുകയയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍