UPDATES

കായികം

ഇന്ത്യന്‍ മണ്ണില്‍ നേട്ടങ്ങള്‍ കൊയ്യുന്നത് വീന്‍ഡീസ് താരങ്ങള്‍; ഐപിഎലില്‍ കൈയ്യടി നേടുകയാണ് ഈ താരങ്ങള്‍

മുംബൈ ഇന്ത്യന്‍സിന്റെ യുവ കരീബിയന്‍ പേസര്‍ അല്‍സാരി ജോസഫാണ് ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന്റെ അവകാശി

ഇന്ത്യയില്‍ തുടങ്ങിയ ട്വന്റി20 ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രമീയര്‍ ലീഗ് ലോകശ്രദ്ധ നേടുകയാണ്. വിദേശ താരങ്ങളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഐപിഎലില്‍ കൂടുതലും അവസരങ്ങള്‍ ലഭിക്കുന്നത് ഇന്ത്യന്‍ താരങ്ങള്‍ക്ക് തന്നെ. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നവരും ടീമില്‍ നിന്നു പുറത്തായ താരങ്ങളും മത്സരങ്ങളില്‍ കളിക്കുന്നുണ്ടെങ്കിലും വെടിക്കെട്ട് ബാറ്റസ്മാന്‍മാരെയും മികവ് പുറത്തെടുക്കുന്ന ബൗളര്‍മാര്‍ക്കുമാണ് ആരാധകര്‍ കൈയടിക്കുന്നത്. ഐപിഎലില്‍ താരങ്ങള്‍ ഏത് രാജ്യക്കാരാണ് എന്നതല്ല. ആരാണ് നന്നായി കളിക്കുന്നത് എന്നുള്ളതാണ് ക്രിക്കറ്റ് പ്രേമികള്‍ കണക്കിലെടുക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യുന്നത് വീന്‍ഡീസ് താരങ്ങളാണെന്ന് തന്നെ പറയേണ്ടി വരും. ടൂര്‍ണമെന്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും കരീബിയന്‍ താരങ്ങളുടെ പേരിലാണെന്നതാണ് യാഥാര്‍ഥ്യം.

വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയിലിനെ തന്നെ എടുക്കാം. ഈ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമാണ് ഗെയ്ല്‍. ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഗെയ്ലിന്റെ (175*) പേരിലാണ്. 2013ല്‍ പൂനെ വാരിയേഴ്സിനെതിരേയായിരുന്നു ഗെയ്ല്‍ താണ്ഡവം. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയ താരവും അദ്ദേഹം തന്നെ. 302 സിക്സറുകളാണ് ഗെയ്ല്‍ വാരിക്കൂട്ടിയത്.  ഐപിഎലില്‍ മറ്റൊരു താരവും ഇതുവരെ 200 സിക്‌സ് പോലും നേടിയിട്ടല്ല എന്നത് തന്നെ താരത്തിന്റെ നേട്ടത്തിന്റെ മഹത്വം വിളിച്ചോതുന്നു. വെറും 37 ഇന്നിംഗ്സില്‍ 100 സിക്സ് നേടിയ ഗെയ്ല്‍ 69 ഇന്നിംഗ്സില്‍ 200 തികച്ചു. 114-ാം ഇന്നിംഗ്സിലാണ് ഗെയ്ല്‍ സിക്സറുകളുടെ എണ്ണത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി തികച്ചത്.  ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് ക്ലബ്ബിലെത്തുന്ന താരമെന്ന നേട്ടവും വിന്‍ഡീസ് താരം സ്വന്തമാക്കി. എട്ട് ബൗണ്ടറികളും നാല് സിക്സുകളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ഇതു കൂടാതെ ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡും ഗെയ്ലിന്റെ (ആറ്) അക്കൗണ്ടില്‍ തന്നെയാണ്.

ഈ സീസണില്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ഒരു പക്ഷെ മറ്റൊരു കരീബിയന്‍ താരമായ ആന്ദ്രെ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ തന്നെ ആയിരിക്കും. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരമായ റസ്സല്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ടീമിന് വിജയം സമ്മാനിക്കുന്നു. വലിയ സ്‌കോറുകള്‍ വരെ റസലിലൂടെ കെകെആര്‍ നേടുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റെന്ന റെക്കോര്‍ഡ് റസ്സലിന്റെ പേരിലാണ്. 189.46 ആണ് ടൂര്‍ണമെന്റില്‍ റസ്സലിന്റെ സ്ട്രൈക്ക് റേറ്റ്.

മുംബൈ ഇന്ത്യന്‍സിന്റെ യുവ കരീബിയന്‍ പേസര്‍ അല്‍സാരി ജോസഫാണ് ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന്റെ അവകാശി. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേയായിരുന്നു അല്‍സാരിയുടെ മാസ്മരിക പ്രകടനം. കളിയില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റാണ് താരം കൊയ്തത്. ഐപിഎല്ലില്‍ അല്‍സാരിയുടെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു. മുന്‍ ഐപിഎല്‍ സീസണുകളില്‍ നേട്ടം കൊയ്ത വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായിരുന്നു പൊള്ളാഡ്, ബ്രാവോ, സുനില്‍ നരയ്ന്‍, തുടങ്ങിയവരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍