UPDATES

കായികം

ലസ്ബിയന്‍ ദമ്പതികള്‍ ആദ്യമായി ഒരുമിച്ച് ബാറ്റിങ്ങിനിറങ്ങി ലോക ക്രിക്കറ്റിൽ പുതു ചരിത്രം രചിക്കാൻ

വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന വനിത ട്വന്റി20 ലോകകപ്പിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ നിമിഷം പിറന്നത്. ലസ്ബിയന്‍ പ്രണയിനികളായ ഇരുവരും ജൂലൈയിലാണ് വിവാഹിതരായത്.

ലോക ക്രിക്കറ്റിന് അപൂര്‍വ്വതയൊരുക്കി  ദക്ഷിണാഫ്രിക്കന്‍ ദമ്പതികള്‍ പുതിയ ചരിത്രം കുറിച്ചു. ഐസിസി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒരുമിച്ച് ബാറ്റിങ്ങിനിറങ്ങുന്ന ആദ്യ ദമ്പതികളായി മാറിയത് ദക്ഷിണാഫ്രിക്കന്‍ വനിതാ താരങ്ങളായ ക്യാപ്റ്റന്‍ ഡാനി വാന്‍ നെയ്ക്കെര്‍ക്കും മരിസാന്നി കാപ്പുമാണ്.

വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന വനിത ട്വന്റി20 ലോകകപ്പിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ നിമിഷം പിറന്നത്. ലസ്ബിയന്‍ പ്രണയിനികളായ ഇരുവരും ജൂലൈയിലാണ് വിവാഹിതരായത്. കഴിഞ്ഞ ദിസവം വനിതാ ടി20 ലോകകപ്പില്‍ ഇരുവരും കളിക്കാനിറങ്ങുകയും 67 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തു. മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ സൗത്ത് ആഫ്രിക്ക ഏഴുവിക്കറ്റിന് വിജയിക്കുകയും ചെയ്തു. ശ്രീലങ്കയെ 99 റണ്‍സിന് പുറത്താക്കിയ സൗത്താഫ്രിക്ക 9 പന്തുകള്‍ ശേഷിക്കെയാണ് വിജയം പിടിച്ചെടുത്തത്

മത്സരത്തില്‍ കാപ്പിന്റെ ഓള്‍റൗണ്ട് പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. പിന്നീട് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 44 പന്തില്‍ 38 റണ്‍സെടുത്തും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഡാനി വാന്‍ ഒരു വിക്കറ്റെടുക്കുകയും 33 റണ്‍സെടുക്കുകയും ചെയ്തതോടെ ദമ്പതികള്‍ തന്നെ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഇരുവരും ശ്രീലങ്കയ്ക്കെതിരെ 50-ാം ടി20 വിക്കറ്റ് നേടിയും ശ്രദ്ധേയരായി.

ഏകദിനത്തില്‍ ഡാനി 98 മത്സരങ്ങളില്‍നിന്നും 1946 റണ്‍സും, ടി20യില്‍ 1538 റണ്‍സും നേടിയിട്ടുണ്ട്. കാപ്പ് ആകട്ടെ 96 ഏകദിനങ്ങളില്‍നിന്നും 1626 റണ്‍സും 106 വിക്കറ്റുകളും നേടി. 67 ടി20 മത്സരങ്ങളില്‍നിന്നും 700 റണ്‍സും 50 വിക്കറ്റും കാപ്പിന് സ്വന്തമായുണ്ട്. എന്നാല്‍ ക്രിക്കറ്റിലെ ആദ്യ ദമ്പതികള്‍ ന്യൂസിലാന്‍ഡിന്റെ ആമി സാറ്റര്‍വെയിറ്റും ലിതഹുഹുവുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍