UPDATES

കായികം

ലോകകപ്പില്‍ വമ്പന്‍മാരെ വിറപ്പിക്കാന്‍ കരുത്തരാണ് അഫ്ഗാനിസ്താന്‍

ലോകകപ്പിനു മുമ്പേയുള്ള സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 3 വിക്കറ്റ് വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍

ഏകദിന ലോകകപ്പില്‍ കുഞ്ഞന്‍ ടീമുകളെ ശ്രദ്ധിക്കുമ്പോള്‍ അവയില്‍ ബംഗ്ലാദേശിനൊപ്പം എടുത്തു പറയേണ്ട ടീമാണ് അഫ്ഗാനിസ്ഥാനും.  ക്രിക്കറ്റില്‍ വളരെ പെട്ടെന്നായിരുന്നു അഫ്ഗാനിസ്താന്റെ
കടന്നു വരവും. ഐ.പി.എല്‍, ബിഗ് ബാഷ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് അടക്കമുള്ള ലീഗുകളില്‍ അഫ്ഗാനിസ്താന്‍ താരങ്ങള്‍ തിളങ്ങുന്നു. റാഷിദ്, നബി, മുജീബുര്‍ റഹ്മാന്‍ അടക്കമുള്ളവരുടെ പരിചയസമ്പത്ത് ടീമിന് കരുത്താകും.

ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്തായിരുന്നു അഫ്ഗാന്‍ ടീം. സിംബാബ്വെയെയും സ്‌കോട്ട്ലന്‍ഡിനെയും പിന്തള്ളിയ ടീം യോഗ്യതാ റൗണ്ടിന്റെ ഫൈനലില്‍ വിന്‍ഡീസിനെയും പരാജയപ്പെടുത്തി ലോകകപ്പ് ബെര്‍ത്ത് ഉറപ്പിച്ചു. രണ്ടാം ലോകകപ്പ് കളിക്കുന്ന ഏഷ്യന്‍ രാജ്യം ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി.അതുകൊണ്ട് തന്നെ ചില അട്ടിമറികള്‍ ഇവരില്‍ നിന്ന് പ്രതീക്ഷിക്കുക തന്നെ വേണം. ഗുല്‍ബാദിന്‍ നായിബാണ് ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്താനെ നയിക്കുന്നത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അഹമ്മദ് ഷഹസാദും ഹസറത്തുല്ല സസായിയുമയും ഉള്‍പ്പെടുന്ന ഓപ്പണിങ്ങാണ് അഫ്ഗാനിസ്താന്റെ ശക്തി. ഏത് പന്തിനെയും ബൗണ്ടറി കടത്താന്‍ കെല്‍പ്പുള്ളവനാണ് ഷഹസാദ്. അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള റോളാണ് സസായിയുടേത്. ടീമിലെ മറ്റൊരു ഓപ്പണര്‍ നൂര്‍ അലി സദ്രാനിലും ടീമിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. മധ്യനിരയാണ് ടീമിനെ ആകുലപ്പെടുത്തുന്നത്.

മുന്‍ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാനിയും സമീയുല്ലയും അടങ്ങുന്ന മധ്യനിരയ്ക്ക് സ്ഥിരത പുലര്‍ത്താനാവുന്നില്ല. മികച്ച സ്പിന്നിംഗ് നിരയാണ് ടീമിന്റെ ശക്തി കൂട്ടുന്ന മറ്റൊരു ഘടകം. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് റഹ്മാന്‍ എന്നിവരുടെ സ്പിന്‍ ബോളുകള്‍ എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും. ദൗളത്ത് സദ്രാന്‍, അഫ്താബ് ആലം, നായകന്‍ ഗുല്‍ബാദിന്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. അപ്രതീക്ഷിതമായി ടീമിലെത്തിയ ഹമിദ് ഹസനും ടീമിലെ പേസ് വൈവിധ്യമാണ്. ഇന്നലെ ലോകകപ്പിനു മുമ്പേയുള്ള സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 3 വിക്കറ്റ് വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍

ഗുല്‍ബാദിന്‍ നായിബ് (ക്യാപ്റ്റന്‍), ഹസ്രത്തുല്ല സസായി, അസ്ഗര്‍ അഫ്ഗാന്‍, ഹഷ്മത്തുല്ല ഷാഹിദി, നജിബുല്ല സദ്രാന്‍, റഹ്മത്ത് ഷാ, സമീഹുല്ല ഷെന്‍വാരി, മുഹമ്മദ് നബി, മുഹമ്മദ് ഷഹ്സാദ്, റാഷിദ് ഖാന്‍, ദൗളത്ത് സദ്രാന്‍, അഫ്താബ് ആലം, ഹമീദ് ഹസ്സന്‍, മുജീബുര്‍ റഹ്മാന്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍