UPDATES

കായികം

‘ഒന്നും പറയാനില്ല, സത്യം കയ്പേറിയതാണ്’; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് പാക് ക്രിക്കറ്റ് ടീമിനെതിരെ പ്രതിഷേധം

പാക്കിസ്ഥാന്‍ സെലക്ടര്‍മാര്‍ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് ആമിറിനൊപ്പം ആസിഫ് അലി, വഹാബ് റിയാസ് എന്നിവരും തിരികെയെത്തി.

ഐസിസി ലോകകപ്പിന് തുടക്കമാകാന്‍ ദിവസങ്ങള്‍ ശേഷിക്കെ സ്വന്തം ടീമിനെതിരെ പ്രതിഷേധവുമായി എത്തിയിരക്കുയാണ് പാക്കിസ്ഥാന്‍ പേസര്‍ ജുനൈദ് ഖാന്‍. മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച ചിത്രം ട്വിറ്ററില്‍ പങ്ക് വെച്ചാണ് താരം ടീം സെലക്ടര്‍മാര്‍ക്കെതിരെയുള്ള പ്രതിഷേധം അറിയിച്ചത്. ട്വിറ്ററില്‍ പങ്ക് വെച്ച ചിത്രത്തോടൊപ്പം ‘ഒന്നും പറയാനില്ല, സത്യം കയ്പേറിയതാണ്’ എന്ന വാചകവും ചേര്‍ത്തു.

കഴിഞ്ഞ ദിവസം അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിച്ച താരമാണ് ജുനൈദ് ഖാന്‍. ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ താരത്തിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിലെ താരത്തിന്റെ നിറം മങ്ങിയ പ്രകടനം തിരിച്ചടിയായി. പ്രാഥമിക സ്‌ക്വാഡില്‍ ഇല്ലാതിരുന്ന മുഹമ്മദ് ആമിറിനെ ജുനൈദിന് പകരം പാക്കിസ്ഥാന്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സരങ്ങളില്‍ 18 ഓവറില്‍ 142 റണ്‍സ് വഴങ്ങിയതാണ് ജുനൈദിന് പുറത്തേക്കുള്ള വഴി തുറന്നത്.

ചിക്കന്‍പോക്‌സ് ബാധിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ മുഹമ്മദ് ആമിറിന്
കളിക്കാനായില്ല. അതേസമയം ചരിചയ സമ്പന്നതയുടെ കാര്യത്തില്‍ താരം ഏറെ മുന്നിലാണെന്ന് പാക്കിസ്ഥാന്‍ മുഖ്യനെലകട്ര്‍ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ബൗള്‍ ചെയ്യാന്‍ താരത്തിന് അനായാസം കഴിയുമെന്നും കുറച്ചു മാസങ്ങളിലെ താരത്തിന്റെ ഇക്കോണമി ലെവല്‍ മികച്ചതാണെന്നും ഇന്‍സമാം പറഞ്ഞു.

പാക്കിസ്ഥാന്‍ സെലക്ടര്‍മാര്‍ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് ആമിറിനൊപ്പം ആസിഫ് അലി, വഹാബ് റിയാസ് എന്നിവരും തിരികെയെത്തി. ജുനൈദ് ഖാനൊപ്പം ആബിദ് അലി, ഫഹീം അഷ്റഫ് എന്നിവരെ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍