UPDATES

ട്രെന്‍ഡിങ്ങ്

ലോകകപ്പില്‍ ഇന്ത്യയോട് തോറ്റ പാക് ടീമിനെ വിലക്കണമെന്നാവശ്യപ്പെട്ട് ആരാധകന്‍ കോടതിയില്‍

മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖിനെ ഉള്‍പ്പെടെ വിലക്കണമെന്നാണ് ആവശ്യം

ലോകകപ്പില്‍ ഇന്ത്യയോട് ഏഴാം തവണയും പരാജയം ഏറ്റു വാങ്ങിയ പാക് ടീമിനെതിരെ ആരാധകര്‍. ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ തോല്‍വി ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനാണ് പാക് പട ഇന്ത്യയോട് തോറ്റത്. മത്സരത്തില്‍ പാക് നായകന്‍ സര്‍ഫ്രാസ് ഉള്‍പ്പെടെയുള്ളവരുടെ പ്രകടനത്തില്‍ നിരാശ അറിയിച്ച് നിരവധി പേര്‍ രംഗത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പാക് താരങ്ങള്‍ക്കെതിരേ ആരാധകര്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഏറ്റവും ഒടുവിലായി പാക് ടീം അംഗങ്ങളെ മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഒരു പാക് ആരാധകന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഗുജ്റന്‍വാല സിവില്‍ കോടതിയിലാണ് ഈ ആവശ്യവുമായി പാക് ആരാധകന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ടീം അംഗങ്ങള്‍ക്കൊപ്പം സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളേയും വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖിനെ ഉള്‍പ്പെടെ വിലക്കണമെന്നാണ് ആരാധകന്റെ ആവശ്യം.

അതേസമയം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ അഴിച്ചു പണി നടത്താന്‍ തീരുമാനിച്ചതായും റിപോര്‍ട്ടുകള്‍ ഉണ്ട്. ബുധനാഴ്ച ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് യോഗം ലഹോറില്‍ യോഗം വിളിക്കും. ചില പരിശീലകരെയും മാനേജ്‌മെന്റ് അംഗങ്ങളെയും സെലക്ടര്‍മാരെയും പുറത്താക്കാനും സാധ്യതയുണ്ട്. ബോര്‍ഡ് ചെയര്‍മാന്‍ വസിം ഖാന്‍ തന്റെ വിദേശ പര്യടനം മാറ്റിവെച്ച് ലഹോറില്‍ നടക്കുന്ന ഗവേണിംഗ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

Read More: സര്‍ജറി നടത്തുന്ന നാലാം ക്ലാസുകാരന്‍, ബംഗാളി ഡോക്ടര്‍, 200 രൂപയുടെ കോട്ടയ്ക്കല്‍ ലേഹ്യത്തിന് 2500 രൂപ; ഓപ്പറേഷന്‍ ക്വാക്കില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍